city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വന്‍ മയക്കുമരുന്ന് വേട്ട; 300 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ശ്രീനഗര്‍: (www.kasargodvartha.com 22/07/2017)  200 കോടിയുടെ മയക്കുമരുന്ന് പിടികൂടി. കശ്മീരിലെ ഉറിയിലാണ് വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. 66.5 കിലോഗ്രാം ഹെറോയിനും ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു. ഉറിയിലെ സലാമാബാദിനു സമീപം വച്ചായിരുന്നു പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ നിന്നു വരുന്ന AJK XA-267 നമ്പര്‍ ലോറിയില്‍ നിന്ന് 300 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.

വാഹനം പരിശോധിക്കുന്നതിനിടെ മരത്തിന്റെ പെട്ടികളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത് എന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈന്‍ പറഞ്ഞു. ചകോടി സ്വദേശിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനായി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വന്‍ മയക്കുമരുന്ന് വേട്ട; 300 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Photo: India Today

കശ്മീരിലെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണ് ഇതെന്നും പോലിസ് പറഞ്ഞു. ബരാമുല്ലാഹ് പോലീസാണ് വെള്ളിയാഴ്ച ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. മയക്കുമരുന്ന് കടത്തിവരുന്ന ട്രക്കിനെ കുറിച്ച് നേരത്തെ ഇന്റലിജന്‍സ് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Police, Vehicle, Custody, News, Jammu and Kashmir: Police seize Rs 300 crore of heroin in major cross-LoC drug bust.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia