ശാന്തമാകാതെ അതിര്‍ത്തി, മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടര്‍ന്ന് ഹന്ദ് വാര, വെടിവയ്പ്പില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു
Mar 3, 2019, 11:37 IST
ഹന്ദ്‌വാര:(www.kasargodvartha.com 03/03/2019) ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ മൂന്നാം ദിവസവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ ഒരു സിആര്‍പിഎഫ് ജവാന്‍ മരിച്ചു. ഏറ്റുമുട്ടലിനിടെ ശനിയാഴ്ച്ചയാണ് സൈനികന് വെടിയേറ്റത്.
ഹന്ദ്‌വാരയില്‍ ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ശനിയാഴ്ച്ച രാവിലെ മുതല്‍ ഹന്ദ്‌വാരയില്‍ വെടിവയ്പ്പ് തുടരുകയാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹന്ദ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പത്ത് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കും പത്ത് നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.
വാഗ അതിര്‍ത്തിയില്‍ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്ന സമയത്ത് തന്നെയാണ് അതിര്‍ത്തിയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ അക്രമണം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Death, Injured, Army, Attack, Natives,Jammu and Kashmir: Encounter in Handwara continues for the third day