ജയ്പൂരിലെ ജ്വല്ലറി കവര്‍ച: രണ്ടു കാസര്‍കോട്ടുകാരുള്‍പെടെ 7 പേര്‍ അറസ്റ്റില്‍
Jun 30, 2013, 18:33 IST
മംഗലാപുരം: രാജസ്ഥാന്‍ ജയ്പൂരിലെ ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി ജീവനക്കാരെ ബന്ദിയാക്കിയ ശേഷം 72 കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് കാസര്‍കോട്ടുകാരുള്‍പെടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു.
പ്രതികള്‍ സഞ്ചരിച്ച ടവേര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ സംഘത്തിലെ രണ്ടുപേരെ പോലീസ് തിരയുന്നു. അറസ്റ്റിലായവരില്‍ നിന്ന് 30 കിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കാസര്‍കോട് സ്വദേശികളായ ഫാറൂഖ്, ഹംസദ് കുഞ്ഞി, കണ്ണൂരിലെ അബ്ദുല്‍ സത്താര്‍, തിരുവന്തപുരത്തെ ശ്രീജിത്ത്, മംഗലാപുരം സൂരത്കല്ലിലെ പ്രകാശ്, രാജസ്ഥാന്‍ ഉദയപുരത്തെ പാര്‍വത്‌സിംഗ്, ഇയാളുടെ ഭാര്യ രേണു എന്നിവരെയാണ് അങ്കോല ബോളഗുളി പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അറസ്റ്റ്.
ഈമാസം 24നാണ് രാം കിഷോര്‍ അഗര്‍വാള്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്‍.കെ. ജ്വല്ലറിയില്‍ കവര്‍ച നടത്തിയത്. പട്ടാപ്പകല്‍ വാഹനത്തിലെത്തിയ സംഘം സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിക്കകത്ത് കടന്ന് തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അതിന് ശേഷം ജീവനക്കാരെ ബന്ദിയാക്കി ആഭരണങ്ങള്‍ വാരിക്കെട്ടി സ്ഥലം വിടുകയുമായിരുന്നു. അന്തര്‍സംസ്ഥാന ജ്വല്ലറി കവര്‍ചാ സംഘത്തെക്കുറിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികളെ കുടുക്കാനായത്. കാറില്‍ കര്‍ണാടക വഴി കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു.
Keywords: Jweller-robbery, kasaragod, Mangalore, arrest, Police, National, Car, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.