മംഗള്‍യാന്‍ 1000 ദിവസം പൂര്‍ത്തിയാക്കി
Jun 20, 2017, 08:32 IST
ബംഗളൂരു: (www.kasargodvartha.com 20.06.2017) ഇന്ത്യയുടെ ചെലവുകുറഞ്ഞ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ 1,000 ഭൗമ ദിനം (973.24 ചൊവ്വാ ദിനങ്ങള്‍) പൂര്‍ത്തിയാക്കി. തിങ്കളാഴ്ചയാണ് മംഗള്‍യാന്‍ 1000 ദിവസം പൂര്‍ത്തിയാക്കിയത്. ഇതിനകം 388 തവണ മംഗള്‍യാന്‍ ചൊവ്വയെ ഭ്രമണം ചെയ്തുകഴിഞ്ഞു. വിക്ഷേപിക്കുമ്പോള്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ ആറു മാസം പ്രവര്‍ത്തിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇതിനെക്കാള്‍ കൂടുതല്‍ ആയുസ് മംഗള്‍യാനുണ്ടാവുകയായിരുന്നു.
പേടകത്തിന് തകരാറൊന്നുമില്ലെന്നും പ്രതീക്ഷിച്ചതു പോലെ തന്നെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ.) വ്യക്തമാക്കി. 2014 സെപ്റ്റംബര്‍ 24 നാണ് മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ (മംഗള്‍യാന്‍) പേടകം ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണ പഥത്തിലെത്തിയത്. 2013 നവംബര്‍ അഞ്ചിനാണു പേടകവുമായി പി.എസ്.എല്‍.വി. റോക്കറ്റ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ നിലയത്തില്‍നിന്നു പറന്നുയര്‍ന്നത്. 2013 ഡിസംബര്‍ ഒന്നിന് ഉപഗ്രഹം ഭൂമിയുടെ ആകര്‍ഷണ പരിധി കടന്നു. ചൊവ്വയുടെ ഉപരിതലത്തെയും ധാതു സമ്പത്തിനെയും കുറിച്ചു പഠിക്കാനും മീതെയ്ന്‍ നിറഞ്ഞ അന്തരീക്ഷം നിരീക്ഷിക്കാനുമാണ് പേടകം നിര്‍മിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Mangalyan, ISRO's Mangalyaan Completes 1000 Earth Days, Much More Than The Planned Six Month Lifespan