city-gold-ad-for-blogger
Aster MIMS 10/10/2023

Beauty Tips | ദിവസേനയുള്ള അലച്ചിൽ മൂലം മുഖ സൗന്ദര്യം നഷ്ടമാകുന്നുണ്ടോ? ആശങ്ക വേണ്ട; ഇതാ 5 നുറുങ്ങുകൾ

ന്യൂഡെൽഹി: (www.kasargodvartha.com) രാവിലെ മുതൽ വൈകുന്നേരം വരെയുള്ള അലച്ചിലും കാലാവസ്ഥ വ്യതിയാനങ്ങളും നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താറുണ്ട്. പ്രത്യേകിച്ച് മുഖ സൗന്ദര്യത്തെ. പൊടിയടിച്ചും കാറ്റ് കൊണ്ടുമെല്ലാം മുഖത്ത് ഒരുപാട് പൊടിയും അണുക്കളുമെല്ലാം നിറഞ്ഞിട്ടുണ്ടാകും. ദിവസവും എങ്ങനെ മുഖം വൃത്തിയാക്കാം എന്ന് നോക്കിയാലോ.
       
Beauty Tips | ദിവസേനയുള്ള അലച്ചിൽ മൂലം മുഖ സൗന്ദര്യം നഷ്ടമാകുന്നുണ്ടോ? ആശങ്ക വേണ്ട; ഇതാ 5 നുറുങ്ങുകൾ

* ദിവസത്തിൽ രണ്ട് തവണ മുഖം കഴുകുക. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും മുഖം നന്നായി കഴുകുക. നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ക്ലെൻസർ ഉപയോഗിക്കുക. വീര്യം കൂടിയ സോപ്പുകളോ, ശക്തമായ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളോ ഒഴിവാക്കുക.

* ഇളം ചൂട് വെള്ളം ഉപയോഗിക്കുക; മുഖം കഴുകുമ്പോൾ ഇളം ചൂട് വെള്ളം കൊണ്ട് കഴുകുക. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിക്കരുത്. ഇത് ചർമത്തിൽ വരൾച്ചയും ചുവപ്പും ഉണ്ടാക്കുകയും ചെയ്യും.

* മൃദുവായവ ഉപയോഗിക്കുക; എപ്പോഴും മൃദുവായതും വൃത്തിയുള്ളതുമായ തുണികൾ മുഖം തുടക്കാൻ വേണ്ടി ഉപയോഗിക്കുക.

* മേക് അപ് നീക്കുക. ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക് അപ് നീക്കം ചെയ്യുക. മേക് അപ് ഒരു രാത്രി മുഴുവൻ മുഖത്ത് വെക്കുന്നത് മുഖത്തെ സുഷിരങ്ങൾ അടക്കുകയും പൊട്ടലുണ്ടാക്കുകയും ചെയ്യും. ഒരു മേക് അപ് റിമൂവർ ഉപയോഗിച്ചോ ക്ലെൻസർ ഉപയോഗിച്ചോ മേക് അപ് റിമൂവ് ചെയ്ത് ക്ലെൻസിങ് ഓയിൽ പുരട്ടുക.

* മൊയ്‌സ്ചറൈസ് ചെയ്യുക; മുഖം കഴുകിയതിന് ശേഷം നിങ്ങളുടെ മൊയ്‌സ്ചറൈസ് മുഖത്ത് പുരട്ടുക. മോയ്സ്ചറൈസിംഗ് നിങ്ങളുടെ ചർമ്മത്തെ ജലാംശം നിലനിർത്താനും അമിതമായ എണ്ണമയം തടയാനും ആരോഗ്യകരമായ നിറം നിലനിർത്താനും സഹായിക്കുന്നു.

എല്ലാവരുടെയും ചർമ്മം വ്യത്യസ്തമാണെന്ന കാര്യം മറക്കരുത്, അതിനാൽ നിങ്ങളുടെ ചർമ്മം വ്യത്യസ്ത ഉൽപ്പന്നങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് ശ്രദ്ധിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ ദിനചര്യ ക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് പ്രത്യേക അലർജിയോ മറ്റോ ഉണ്ടെങ്കിൽ, വ്യക്തിഗത നിർദ്ദേശങ്ങൾക്കും ശുപാർശകൾക്കും ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.

Keywords: News, National, New Delhi, Face, Cleaning, Tips, Cleanser, Washing Face,Beuty Tips, Is your face losing its beauty due to daily stress? Here are 5 ways to clean your face.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia