city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Monkey pox | മങ്കിപോക്‌സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണോ? മറുപടിയുമായി ലോകാരോഗ്യ സംഘടന

ന്യൂഡെല്‍ഹി: (www.kasargodvartha.com) മങ്കിപോക്‌സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ രോഗം കൂടുതലായി കാണപ്പെടുന്നുവെന്ന രീതിയില്‍ കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന.

പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്‌സും അക്കൂട്ടത്തില്‍ പെടുന്നതാണെന്നുമാണ് ലോകാരോഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ് വൈസര്‍ ആന്‍ഡീ സിയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

Monkey pox | മങ്കിപോക്‌സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണോ? മറുപടിയുമായി ലോകാരോഗ്യ സംഘടന

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗം എന്നതിലുപരി അടുത്തിടപഴകുന്ന അവസരങ്ങളിലൂടെ പകരുന്ന രോഗമാണ് ഇതെന്നും ആന്‍ഡീ വ്യക്തമാക്കുന്നു. പനിയും ജലദോഷവും ഉള്‍പെടെ പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാനിടയുണ്ട്. എന്നുകരുതി അത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധയാണ് എന്ന് പറയാന്‍ കഴിയില്ല. അതാണ് മങ്കിപോക്‌സിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗിക ബന്ധം പോലെ അടുത്ത് ഇടപഴകുന്ന അവസരങ്ങളില്‍ രോഗം പകരാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ രോഗബാധ വേഗത്തില്‍ പടരുന്നുവെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അംഗം ഡോ. ആന്‍ഡ്രിയ അമന്‍ പറഞ്ഞു.

അതേസമയം കോവിഡ് പോലെ ദ്രുതഗതിയില്‍ പരക്കുന്ന അണുബാധയല്ല മങ്കിപോക്‌സ് എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ജനങ്ങള്‍ കൂട്ടായി ഈ രോഗത്തെ ചെറുക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

Keywords: Is Monkey pox transmitted by illegal or just close contact? WHO issues advisory for gay, bisexual communities, New Delhi, News, Health, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia