city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mobile Cover | സൂക്ഷിക്കുക: മൊബൈല്‍ ഫോണ്‍ കവറില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാറുണ്ടോ? നിങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം!

ന്യൂഡെല്‍ഹി: (KasargodVartha) മൊബൈല്‍ ഫോണിന്റെ കവറില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപകമായ സാഹചര്യത്തില്‍ പേഴ്‌സ് കൂടെ കൊണ്ടുപോകാന്‍ മിക്കവാറും ആളുകള്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ എല്ലാവരുടെയും കൈകളില്‍ മൊബൈല്‍ ഫോണുണ്ട് താനും. ഇക്കാരണത്താല്‍ ചെറിയൊരു തുക മൊബൈലില്‍ ഫോണിന്റെ അടിയില്‍ കവറില്‍ പലരും സൂക്ഷിക്കാറുണ്ട്.
    
Mobile Cover | സൂക്ഷിക്കുക: മൊബൈല്‍ ഫോണ്‍ കവറില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാറുണ്ടോ? നിങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം!

ജീവന്‍ കുഴപ്പത്തിലാക്കും

എന്നാല്‍ ഈ ശീലം നിങ്ങളുടെ ജീവിതത്തെ കുഴപ്പത്തിലാക്കും എന്നറിയാമോ? മൊബൈല്‍ ഫോണ്‍ കവറില്‍ പണം സൂക്ഷിക്കുന്നത് ഫോണിന് തീപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നമ്മള്‍ ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോഴോ കോളുകള്‍ ചെയ്യുമ്പോഴോ വീഡിയോകള്‍ കാണുമ്പോഴോ ഫോണിന്റെ പ്രോസസര്‍ പൂര്‍ണ വേഗതയില്‍ പ്രവര്‍ത്തിക്കുന്നു. ഈ സമയത്ത് പ്രോസസറിന്റെ താപ നിലയും വര്‍ധിക്കുന്നു.

ഇത് ഫോണ്‍ വളരെ ചൂടാകുന്നതിനും കാരണമാകുന്നു. ഇതിന്റെ ഫലമായി ഫോണ്‍ കവറില്‍ സൂക്ഷിച്ചിരിക്കുന്ന കറന്‍സി നോട്ട് പോലെയുള്ള കടലാസ് വസ്തുക്കള്‍ക്ക് തീപ്പിടിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഫോണിന്റെ കവറില്‍ കത്തുന്ന വസ്തുക്കള്‍ ഒഴിവാക്കണം. ഉയര്‍ന്ന താപനില കാരണം ഫോണ്‍ പോലും പൊട്ടിത്തെറിച്ചേക്കാം. ഫോണിന്റെ കവറില്‍ ഒന്നും സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക.

ഇറുകിയ കവര്‍ ഫോണില്‍ ഇടുന്നതും നല്ലതല്ല

നിങ്ങള്‍ ഫോണില്‍ വളരെ ഇറുകിയ കവര്‍ ഉപയോഗിച്ചാല്‍, ഫോണില്‍ നിന്ന് ചൂട് പുറത്തുവരാന്‍ കഴിയില്ല. ഇതുകാരണം അപകടം സംഭവിച്ചേക്കാം. ഇതാണ് ഫോണില്‍ ഇറുകിയ കവറുകള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Keywords: Mobile Cover, Lifestyle, National News, Malayalam News, Mobile Phone, Smart Phone, Is It Dangerous To Keep Cash In Your Mobile Cover?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia