Insurance Policy | ഇൻഷുറൻസ് മേഖലയിൽ വലിയ മാറ്റം സംഭവിക്കുന്നു! ആരോഗ്യം മുതൽ സ്വത്ത് വരെ എല്ലാം പരിരക്ഷിക്കുന്ന ഒറ്റ പോളിസി അവതരിപ്പിക്കാൻ ഒരുങ്ങി ഐആർഡിഎഐ
May 27, 2023, 17:35 IST
മുംബൈ: (www.kasargodvartha.com) രാജ്യത്തെ ഒട്ടുമിക്ക പൗരന്മാർക്കും ഇൻഷുറൻസ് പരിരക്ഷയുടെ പ്രയോജനം ലഭ്യമാക്കുന്നതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഒരൊറ്റ പോളിസി പ്ലാൻ കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇത് അവതരിപ്പിക്കുകയാണെങ്കിൽ, രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യം, ജീവൻ, സ്വത്ത്, അപകടസാധ്യതകൾ തുടങ്ങി എല്ലാത്തരം ഇൻഷുറൻസുകളുടെയും ആനുകൂല്യങ്ങൾ ഒരു ഇൻഷുറൻസ് പോളിസിയിൽ മാത്രം ലഭിക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് പോലും പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഇത് താങ്ങാവുന്നതായിരിക്കുമെന്നാണ് വിവരം.
ജനറൽ ഇൻഷുറൻസ് കൗൺസിലിനും ലൈഫ് ഇൻഷുറൻസ് കൗൺസിലിനും ഒപ്പം ഐആർഡിഎഐ ഇതിനായി പ്രവർത്തിക്കുകയാണെന്ന് ഐആർഡിഎ മേധാവി ദേവാശിഷ് പാണ്ഡ പറഞ്ഞു. ജനങ്ങളുടെ എല്ലാ അപകടസാധ്യതകളും ഒരു പോളിസിയിൽ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതുകൂടാതെ, ഈ പോളിസി ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുകയും അതിന്റെ പ്രീമിയം ആളുകൾക്ക് താങ്ങാനാവുന്നതായുമായിരിക്കും. ക്ലെയിമുകളുടെ തീർപ്പും വേഗത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമൂലം ഇൻഷുറൻസ് മേഖലയിൽ ജോലി സാധ്യതയും വർധിക്കുമെന്നാണ് പ്രതീക്ഷ.
വിവിധ മേഖലകളിലെ ഇൻഷുറൻസ് പോളിസികൾക്കായി സാധാരണക്കാർ അലയേണ്ടതില്ല എന്നതാണ് ഐആർഡിഎയുടെ പദ്ധതിയുടെ പ്രത്യേകത. ഇതിനായി ബീമാ സുഗം ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കും, അതിൽ പോളിസികൾ വിൽക്കുന്ന കമ്പനികൾക്കും പോളിസികൾ വാങ്ങുന്ന ആളുകൾക്കും വിതരണക്കാർക്കും ചേരാനാകും. പോളിസി ഫീച്ചറുകളും പ്രീമിയവും സംബന്ധിച്ച് സുതാര്യത ഉണ്ടാകുമെന്നതാണ് ഇതിന്റെ നേട്ടം. പോളിസി എടുക്കാനും വിൽക്കാനും എളുപ്പമായിരിക്കും.
പോളിസി ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് മതിയായ വ്യവസ്ഥകൾ ഉണ്ടാക്കും. ഡിജിറ്റൽ മരണ രജിസ്‌ട്രി ബീമാ സുഗം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. പോളിസി ഉടമ മരിച്ചാൽ, അതിന്റെ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഇത് ക്ലെയിമുകൾ തീർപ്പാക്കുന്നത് എളുപ്പമാക്കും. പ്രസ്തുത സിംഗിൾ പോളിസി വിൽക്കുന്നതിനുള്ള മറ്റ് സൗകര്യങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് സൗജന്യമായിരിക്കും. ഇതിനായി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളിലും മാറ്റം വരുത്തും. ഒറ്റ ഇൻഷുറൻസ് പോളിസി പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമതലത്തിൽ പ്രചാരണം നടത്തും. ഇതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും ആലോചനയുണ്ട്.

Keywords: Life Insurance, IRDAI, National, Policy, IRDAI set to launch single policy covering life, health & property.