city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശുവിനെ അറുത്താല്‍ ഇനി ഗുണ്ടാലിസ്റ്റില്‍ പെടും; അനധികൃത കാലിക്കടത്തിനെതിരെയും കര്‍ശന നടപടി

ലഖ്‌നൗ: (www.kasargodvartha.com 07.06.2017) പശുവിനെ കൊന്നാല്‍ ഇനി ഗുണ്ടാലിസ്റ്റില്‍ പെടും. ഉത്തര്‍പ്രദേശിലാണ് പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുണ്ടാനിയമവും ദേശീയ സുരക്ഷാ നിയമവും പ്രകാരം കുറ്റം ചുമത്താന്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പാല് തരുന്ന മൃഗങ്ങളെ അനധികൃതമായി കടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലാകുന്നവര്‍ സംസ്ഥാന പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെടും. സാധാരണ കുറ്റം ചുമത്തുമ്പോള്‍ 14 ദിവസം കസ്റ്റഡിയില്‍ ലഭിക്കുന്നയിടത്ത് ഗുണ്ടാ നിയമമാണെങ്കില്‍ 60 ദിവസം വരെ ലഭിക്കും. ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം.

പശുവിനെ അറുത്താല്‍ ഇനി ഗുണ്ടാലിസ്റ്റില്‍ പെടും; അനധികൃത കാലിക്കടത്തിനെതിരെയും കര്‍ശന നടപടി

ദേശീയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും പ്രകാരം കുറ്റം ചുമത്തണമെന്നാണ് ഡി ജി പി സുല്‍ഖാന്‍ സിങ്ങ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിക്കുന്നത്. പാല് തരുന്ന മൃഗങ്ങളെ അനധികൃതമായി കടത്തി കൊണ്ടുപോകുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഉത്തര്‍പ്രദേശില്‍ നേരത്തെ തന്നെ ഗോവധ നിരോധനനിയമം നിലവിലുണ്ടെങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അനധികൃത അറവ് ശാലകള്‍ പൂട്ടിക്കാനുള്ള സംസ്ഥാന തീരുമാനത്തിനും കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനത്തിനും പിറകെയാണ് പശുവനെ കൊല്ലുന്നവര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്താനുള്ള നിര്‍ദ്ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cow, Milk, Uthar Pradesh, Police, Custody, Strict action, Lucknow, Invoke NSA for cow slaughter in UP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia