അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒക്ടോബർ 31 വരെ നീട്ടി
Oct 1, 2020, 10:37 IST
ഡൽഹി: (www.kasargodvartha.com 01.10.2020) അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒക്ടോബർ 31 വരെ നീട്ടി. ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്കാണ് ഒക്ടോബർ 31 വരെ നീട്ടിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഫ്ലൈറ്റുകൾക്കും ഈ വിലക്ക് ബാധകമല്ല.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 25 മുതൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
Keywords: National, News, Kerala, Airport, Flight-service-cancelled, COVID-19, Corona, Health, Top-Headlines, International flights to remain suspended till Oct 31.