Railway | ബജറ്റിൽ റെയിൽവേയ്ക്ക് 3 ലക്ഷം കോടി രൂപ 'സമ്മാനം' ലഭിച്ചേക്കും; വന്ദേ ഭാരത് വിജയത്തിൽ കൂടുതൽ വമ്പൻ പദ്ധതികളോ?
Jan 25, 2024, 16:21 IST
ന്യൂഡെൽഹി: (KasargodVartha) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ റെയിൽവേയ്ക്ക് വലിയ പരിഗണനയ്ക്ക് സാധ്യത. റെയിൽവേയ്‌ക്കുള്ള വിഹിതം മൂന്ന് ലക്ഷം കോടിയായി ഉയർത്തുമെന്ന് സിഎൻബിസി ആവാസ് റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ നിരവധി വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. വൈദ്യുതീകരണത്തിനും ഇരട്ടിപ്പിക്കലിനും സർക്കാരിന്റെ പ്രത്യേക ഊന്നൽ ഉണ്ടായേക്കാം. ഏകദേശം 50,000 കോടി രൂപ വകയിരുത്താൻ സാധ്യതയുണ്ട്. പുതിയ അതിവേഗ റെയിൽവേ ഇടനാഴിയുടെ പ്രഖ്യാപനവും സാധ്യതയുള്ള കാര്യമാണ്.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ വിജയത്തിൽ ബജറ്റിലും ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ആയിരിക്കും സർക്കാരിന്റെ ലക്ഷ്യം. റെയിൽവേ സ്റ്റേഷനുകൾക്ക് ചുറ്റും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുമെന്നും കരുതുന്നു. ഓൺബോർഡ് വൈ-ഫൈ, മികച്ച ഭക്ഷണ പാനീയങ്ങൾ എന്നിവയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പിപിപി മാതൃകയിലൂടെ എൻഎഫ്ആർ (നോൺ ഫെയർ റവന്യൂ) വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
റെയിൽവേയുടെ മൂലധനച്ചെലവ് (കാപെക്‌സ്) 2023-24 ബജറ്റ് എസ്റ്റിമേറ്റിൽ നിന്ന് ഏകദേശം 25% വർധിസിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇത് 2024-25ൽ ബജറ്റ് വിഹിതം മൂന്ന് ലക്ഷം കോടി രൂപയിലധികം എത്തിക്കും. 2022-23 ബജറ്റിൽ റെയിൽവേയ്‌ക്കായി ഏകദേശം 2.45 ലക്ഷം കോടി രൂപയുടെ മൂലധന വിഹിതത്തിൽ കേന്ദ്രത്തിന്റെ മൊത്ത ബജറ്റ് വിഹിതം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.
< !- START disable copy paste --> റെയിൽവേയുടെ മൂലധനച്ചെലവ് (കാപെക്‌സ്) 2023-24 ബജറ്റ് എസ്റ്റിമേറ്റിൽ നിന്ന് ഏകദേശം 25% വർധിസിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇത് 2024-25ൽ ബജറ്റ് വിഹിതം മൂന്ന് ലക്ഷം കോടി രൂപയിലധികം എത്തിക്കും. 2022-23 ബജറ്റിൽ റെയിൽവേയ്‌ക്കായി ഏകദേശം 2.45 ലക്ഷം കോടി രൂപയുടെ മൂലധന വിഹിതത്തിൽ കേന്ദ്രത്തിന്റെ മൊത്ത ബജറ്റ് വിഹിതം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.
റെയിൽവേക്കുള്ള ബജറ്റ് വിഹിതം ക്രമാനുഗതമായി വർധിച്ചുവരികയാണ്. 2020-21ൽ 70,250 കോടി രൂപയും 2019-20ൽ 69,967 കോടിയും 2018-19ൽ 55,088 കോടിയും ആയിരുന്നത് 2021-22ൽ 1.17 ലക്ഷം കോടി രൂപയായി ഉയർന്നു. ഈ വർഷത്തെ ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് നൽകുന്ന വിഹിതത്തിന്റെ നല്ലൊരു പങ്കും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നീക്കിവെക്കുമെന്നും പറയുന്നു.
Keywords: News, Malayalam News, Railway, Budget, Finance, Govt, PM Kisan, Interim Budget: What's in store for Railways?