city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ship Hijacked | സൊമാലിയൻ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി; 15 ഇന്ത്യൻ ജീവനക്കാരും കുടുങ്ങി; നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ സ്ഥലത്തേക്ക്

ന്യൂഡെൽഹി: (KasargodVartha) സൊമാലിയൻ തീരത്ത് നിന്ന് 'എംവി ലില നോർഫോക്ക്' എന്ന ചരക്ക് കപ്പൽ റാഞ്ചിയതിന് പിന്നാലെ സംഭവത്തിൽ സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യൻ നാവികസേന. വ്യാഴാഴ്‌ച വൈകുന്നേരമാണ്‌ കപ്പൽ തട്ടിയെടുത്തത് സംബന്ധിച്ച വിവരം നാവികസേനയ്ക്ക് ലഭിച്ചത്‌. ലൈബീരിയയുടെ പതാക ഘടിപ്പിച്ച കപ്പലിൽ 15 ഇന്ത്യൻ ക്രൂ അംഗങ്ങളുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.  ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ കപ്പലിൽ നിരീക്ഷണം നടത്തുകയും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Ship Hijacked | സൊമാലിയൻ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി; 15 ഇന്ത്യൻ ജീവനക്കാരും കുടുങ്ങി; നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ സ്ഥലത്തേക്ക്

ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പൽ. ജനുവരി 11നാണ് കപ്പൽ നങ്കൂരമിടേണ്ടിയിരുന്നത്. എന്നാൽ കപ്പലിൽ നിന്നുള്ള അവസാനത്തെ പതിവ് ആശയവിനിമയം ഡിസംബർ 30നാണ് ഏറ്റവും ഒടുവിൽ ലഭിച്ചതെന്നാണ് വിവരം. ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ സ്ഥിതിഗതികൾ നേരിടാൻ റാഞ്ചിയ കപ്പലിലേക്ക് നീങ്ങുകയാണ്. നാവികസേനാ വിമാനങ്ങൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കപ്പലുകൾ റാഞ്ചുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ സ്ഥിതിഗതികൾ ഇന്ത്യ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്, പ്രത്യേകിച്ച് ഏദൻ ഉൾക്കടലിലും വടക്കൻ അറബിക്കടലിലും നിരീക്ഷണം ശക്തമാണ്. ജനുവരി നാലിന് വൈകുന്നേരം, അഞ്ച് മുതൽ ആറ് വരെ അജ്ഞാതരായ സായുധ ഉദ്യോഗസ്ഥർ കപ്പലിൽ ഉള്ളതായി യുകെഎംടിഒ പോർട്ടലിന് സന്ദേശം ലഭിച്ചിരുന്നതായി ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ നാവികസേന ഉടനടി ഇടപെടുകയായിരുന്നു. അന്താരാഷ്ട്ര പങ്കാളികളുമായും സൗഹൃദപരമായ വിദേശ രാജ്യങ്ങളുമായും സഹകരിച്ച് ഈ മേഖലയിലെ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കി.

Keywords: News, National, New Delhi, Somalia, Chennai, INS, Hijack, Ship, Indian Crew, North Arabian Sea, INS Chennai Moves In To 'Tackle' Situation After Pirates Hijack Ship With Indian Crew Off Somalia Coast.  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia