മദ്യലഹരിയില്‍ ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
Jul 23, 2012, 13:59 IST
മംഗലാപുരം: മദ്യലഹരിയില്‍ ഭാര്യയെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍ കടന്നു. ശനിയാഴ്ച രാത്രി കോട്ടേക്കാര്‍ മഡൂരിലാണ് സംഭവം.
മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭോജയാണ് 48കാരിയായ ഭാര്യ സുഗന്ധിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഭോജന്റെ രണ്ടാം ഭാര്യയാണ് സുഗന്ധി. ഇവര്‍ക്ക് മൂന്ന് പെണ്മക്കളുണ്ട്.
ഭര്‍ത്താവിനൊപ്പം താമസിക്കുന്ന മകള്‍ പവിത്ര വീട്ടില്‍ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദേഹമാസകലം പൊള്ളലേറ്റ സുഗന്ധിയെ ഉടന്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഭോജന് ആദ്യ ഭാര്യയില്‍ ഒരു മകനുണ്ട്.
Keywords: Mangalore, Inebriated Man, Absconds, Fire,Woman






