city-gold-ad-for-blogger

എന്‍ജിന് തീപിടിച്ചു; ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

പനജി:(www.kasargodvartha.com 30/09/2019) എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പൈലറ്റിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച്ച രാത്രി ഗോവയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടത്തെ എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് എന്‍ജിന് തീപിടിച്ചു.

എന്‍ജിന് തീപിടിച്ചു; ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി


തീപിടിച്ചത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എന്‍ജിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് തിരികെ പറക്കുകയും ചെയ്തു. തിരികെ ഗോവ വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഡല്‍ഹയിലെത്തിച്ചു. ഗോവ മന്ത്രി നീലേഷ് കാബ്രാള്‍ അടക്കം 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Top-Headlines, Minister, IndiGo plane, with Goa minister on board, returns to airport after engine catches fire

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia