Share Market | ആഭ്യന്തര സൂചികകള്‍ താഴ്ന്നു; സെന്‍സെക്സില്‍ 750 പോയന്റ് നഷ്ടം, നിഫ്റ്റി 17,100ന് താഴെ
മുംബൈ: (www.kasargodvartha.com) ആഭ്യന്തര സൂചികകള്‍ താഴ്ന്നു. നിഫ്റ്റി 200 പോയിന്റ് ഇടിഞ്ഞ് 17,100 ലെവലിന് താഴെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 750 പോയിന്റ് താഴ്ന്ന് 57,282 ലെവലിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.
നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍ക്യാപ് സൂചികകള്‍ രണ്ട് ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഓടോ, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയാലിറ്റി സൂചികകള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്. ഇതോടെ എല്ലാ മേഖലകളും നഷ്ടത്തിലേക്ക് താഴ്ന്നു.
എച്‌യുഎല്‍, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, നെസ്ലെ ഇന്‍ഡ്യ, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പവര്‍ ഗ്രിഡ്, എം ആന്‍ഡ് എം, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, വിപ്രോ, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റന്‍ തുടങ്ങിയ ഓഹരികള്‍ കൂടുതല്‍ നഷ്ടം ഏറ്റുവാങ്ങി.
Keywords: Mumbai, news, National, Top-Headlines, Business, Indices off day's low; all indices lag.