city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Team India | ഹോക്കി ലോകകപ്പ്: 15 പതിപ്പുകളിൽ ഇന്ത്യ കിരീടം നേടിയത് ഒരു തവണ മാത്രം; 1975ന് ശേഷം സെമിയിൽ പോലും എത്തിയിട്ടില്ല; ഇത്തവണ സ്വന്തം നാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോ?

ഭുവനേശ്വർ: (www.kasargodvartha.com) ഹോക്കി ലോകകപ്പിന് ഇത്തവണ ഇന്ത്യ വേദിയാവുകയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലും റൂർക്കേലയിലുമായി ജനുവരി 13 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഫൈനൽ മത്സരം ജനുവരി 29ന് നടക്കും. ഹർമൻപ്രീത് സിങ്ങിന്റെ ക്യാപ്റ്റൻസിയിലാണ് ടീം ഇന്ത്യ വെല്ലുവിളി ഉയർത്തുന്നത്. 2018ലും ഇന്ത്യ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് സംഘടിപ്പിക്കുന്നത്. നേരത്തെ 1982ൽ മുംബൈയിലും 2010ൽ ന്യൂഡൽഹിയിലും ആതിഥേയത്വം വഹിച്ചിരുന്നു.
  
Team India | ഹോക്കി ലോകകപ്പ്: 15 പതിപ്പുകളിൽ ഇന്ത്യ കിരീടം നേടിയത് ഒരു തവണ മാത്രം; 1975ന് ശേഷം സെമിയിൽ പോലും എത്തിയിട്ടില്ല; ഇത്തവണ സ്വന്തം നാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോ?


ഒരേയൊരു വിജയം

48 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതിവരുത്താനുള്ള ഉത്തരവാദിത്തമാണ് ടീം ഇന്ത്യയ്ക്കുള്ളത്. 1975ലാണ് ഇന്ത്യ ഒരേയൊരു തവണ കിരീടം നേടിയത്. അതിനു ശേഷം കിരീടം എന്നതിലുപരി ടീം ഇന്ത്യ സെമിയിൽ പോലും എത്തിയിട്ടില്ല. ഇന്ത്യ ഇതുവരെ മൂന്ന് തവണ അവസാന നാലിൽ എത്തിയിട്ടുണ്ട്. 1971ലെ ആദ്യ പതിപ്പിൽ വെങ്കലവും 1973ൽ വെള്ളിയും 1975ൽ സ്വർണവും നേടി. ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടമായിരുന്നു അത്.


29 വർഷത്തിനിടെ ആദ്യ അഞ്ചിൽ പോലുമില്ല

കഴിഞ്ഞ ആറ് എഡിഷനുകളിൽ ഇന്ത്യൻ ടീം ആദ്യ അഞ്ചിൽ ഇടം പിടിച്ചിരുന്നില്ല. ഇതിനിടയിൽ 2018ലാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യ അന്ന് ആറാം സ്ഥാനത്തായി. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനോടാണ് തോറ്റത്. 1994ൽ ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 29 വർഷത്തെ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.


ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം

1971 - മൂന്നാം സ്ഥാനം/വെങ്കല മെഡൽ

1973 - രണ്ടാം സ്ഥാനം/വെള്ളി മെഡൽ

1975 - ഒന്നാം സ്ഥാനം/സ്വർണ മെഡൽ

1978 - ആറാം സ്ഥാനം

1982 - അഞ്ചാം സ്ഥാനം

1986 - 12-ാം സ്ഥാനം

1990 - പത്താം സ്ഥാനം

1994 - അഞ്ചാം സ്ഥാനം

1998 - ഒൻപതാം സ്ഥാനം

2002 - പത്താം സ്ഥാനം

2006 - 11-ാം സ്ഥാനം

2010 - എട്ടാം സ്ഥാനം

2014 - ഒമ്പതാം സ്ഥാനം

2018 - ആറാം സ്ഥാനം


ഇന്ത്യ ഇത്തവണ

ഇംഗ്ലണ്ട്, സ്പെയിൻ, വെയിൽസ് എന്നിവരുമായി ഗ്രൂപ്പ് ഡിയിലാണ് ആതിഥേയരായ ഇന്ത്യ ഇത്തവണ. ഇതിൽ ഇംഗ്ലണ്ട് ടീം മാത്രമാണ് എഫ്ഐഎച്ച് റാങ്കിങ്ങിൽ ഇന്ത്യക്ക് മുകളിൽ. ഇന്ത്യ ആറാമതും ഇംഗ്ലണ്ട് അഞ്ചാമതുമാണ്. സ്പെയിൻ എട്ടാം സ്ഥാനത്തും വെയിൽസ് 15ാം സ്ഥാനത്തുമാണ്. ജനുവരി 13ന് സ്‌പെയിനിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി 15ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരവും ജനുവരി 19ന് വെയിൽസിനെതിരെ മൂന്നാം മത്സരവും നടക്കും.


അത്ഭുതം കാണിക്കാൻ ടീം ഇന്ത്യക്ക് കഴിയുമോ?

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം മികച്ച പ്രകടനമാണ് നടത്തിയത്. വെങ്കല മെഡൽ സ്വന്തമാക്കി. ജർമ്മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ മെഡൽ നേടിയത്. 41 വർഷത്തിന് ശേഷം ഒളിമ്പിക് ഗെയിംസിൽ ഹോക്കിയിൽ മെഡൽ നേടുന്നതിൽ ഇന്ത്യ വിജയിച്ചു. 48 വർഷത്തിന് ശേഷം ഈ ടീമിന് ഹോക്കി ലോകകപ്പും നേടാനാകുമെന്നാണ് കായിക പ്രേമികൾ കരുതുന്നത്.

Keywords:  India, News, Top-Headlines, Latest-News, National, Hockey-World-Cup, Hockey, Mumbai, New Delhi, Winners, India's Performance At Hockey World Cup.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia