Dailyhunt | ഇന്ത്യയിലെ പ്രമുഖ ഉള്ളടക്ക ആപ്പ് ഡെയ്ലി ഹണ്ടും മാധ്യമ ഭീമനായ ദ ഹിന്ദു ഗ്രൂപ്പും കൈകോര്‍ക്കുന്നു
Feb 17, 2023, 18:58 IST
ബെംഗ്‌ളുറു: (www.kasargodvartha.com) പ്രമുഖ വാര്‍ത്താ-പ്രാദേശിക ഭാഷാ ഉള്ളടക്ക ആപ്ലിക്കേഷനായ ഡെയ്ലിഹണ്ടും ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ദി ഹിന്ദു ഗ്രൂപ്പും കൈകോര്‍ത്തു. നിക്ഷപക്ഷമായും കൃത്യതയോടെയും ഉള്ളടക്കങ്ങള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഡെയ്ലി ഹണ്ടിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തം.
140 വര്‍ഷത്തിലേറെ പഴക്കവും പാരമ്പര്യവുമുള്ള ദ ഹിന്ദു വിശ്വസനീയമായ പത്രപ്രവര്‍ത്തനത്തിനും ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ വാര്‍ത്തകളുടെ സമഗ്രമായ റിപ്പോര്‍ട്ടിങിനും പേരുകേട്ടതാണ്. രാവിലത്തെ ഇംഗ്ലീഷ് ദിനപത്രത്തിന് പുറമേ ദി ഹിന്ദു ഗ്രൂപ്പ് പബ്ലിക്കേഷന്‍സ്, 'ദി ഹിന്ദു ബിസിനസ് ലൈന്‍' ബിസിനസ് പത്രവും ഫ്രണ്ട്ലൈന്‍, സ്പോര്‍ട്സ്റ്റാര്‍ തുടങ്ങിയ ജനപ്രിയ മാസികകളും പ്രസിദ്ധീകരിക്കുന്നു. സ്പോര്‍ട്സ് സ്റ്റാര്‍ ഇന്ത്യയിലെ ജനപ്രിയ സ്പോര്‍ട്സ് ദ്വൈവാര മാസികകളില്‍ ഒന്നാണ്.
ദ ഹിന്ദു കൈകോര്‍ക്കുന്നത് ഡെയ്ഹണ്ടിന്റെ വ്യാപ്തി, വൈവിധ്യമാര്‍ന്ന പ്രേക്ഷകര്‍, നൂതന ഫോര്‍മാറ്റുകള്‍, സാങ്കേതികവിദ്യ, പ്രാദേശിക ഭാഷാ ശക്തി തുടങ്ങിയവയ്ക്ക് കൂടുതല്‍ കരുത്ത് പകരും. രാഷ്ട്രീയം, ബിസിനസ്, സാങ്കേതിക സമ്പദ്വ്യവസ്ഥ, സ്പോര്‍ട്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഹിന്ദു പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വായനക്കാര്‍ക്ക് ലഭ്യമാകും.
'ദി ഹിന്ദുവിന്റെ സ്വതന്ത്ര എഡിറ്റോറിയല്‍ നിലപാടും വിശ്വസനീയവും നിക്ഷപക്ഷവുമായ വാര്‍ത്ത അവതരണവും വര്‍ഷങ്ങളായി ഇന്ത്യയിലും വിദേശത്തും വലിയൊരു വിഭാഗം വായനക്കാരുടെ ശ്രദ്ധയും ആദരവും നേടിയിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്തേക്കുള്ള മാറ്റത്തിന്റെ യാത്രയില്‍, ഡെയ്ലിഹണ്ടിനെ ഞങ്ങള്‍ തന്ത്രപരമായ പങ്കാളിയായി കാണുന്നു, അത് ഞങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ഉള്ളടക്കം ലഭ്യമാക്കാനും കഴിയും', ദി ഹിന്ദുവിന്റെ ആള്‍ട്ടര്‍നേറ്റീവ് റവന്യൂ ഹെഡ് അലോക് മഹാപത്ര പറഞ്ഞു.
'ദി ഹിന്ദു, ഫ്രണ്ട്ലൈന്‍, ദി ഹിന്ദു ബിസിനസ് ലൈന്‍, സ്പോര്‍ട്സ്റ്റാര്‍ തുടങ്ങിയ ഹിന്ദു ഗ്രൂപ്പ് സൈറ്റുകള്‍ ഞങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉള്ളടക്ക പങ്കാളികളുടെ പട്ടികയില്‍ ചേരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഡെയ്ലി ഹണ്ടിലേക്ക് ദി ഹിന്ദു ഗ്രൂപ്പിന്റെ കടന്നുവരവ് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയം, ബിസിനസ്, സ്പോര്‍ട്സ് തുടങ്ങിയ വിഭാഗങ്ങളില്‍ വിശാലമായ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കും.
ഹിന്ദു ഗ്രൂപ്പിന്റെ പ്രശസ്തി, പ്രാദേശികവും ദേശീയവുമായ വാര്‍ത്തകളുടെ ഉന്നത നിലവാരമുള്ളതും ആഴത്തിലുള്ളതുമായ റിപ്പോര്‍ട്ടിങ്, 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഏറ്റവും പഴയ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലൂടെ ഉപയോക്താക്കള്‍ക്ക് ഈ പങ്കാളിത്തത്തില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുണ്ട്', ഡെയ്ലിഹണ്ടിന്റെ (എറ്റെര്‍ണോ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാവണന്‍ എന്‍ പറഞ്ഞു.
എല്ലാ ദിവസവും 15 ഭാഷകളില്‍ ഒരു മില്യണിലധികം ഉള്ളടക്കങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ പ്രാദേശിക ഭാഷാ ഉള്ളടക്ക പ്ലാറ്റ്ഫോമാണ് ഡെയ്ലി ഹണ്ട്. 50,000-ലധികം ഉള്ളടക്ക പങ്കാളികള്‍ ഡെയ്ലി ഹണ്ടിനുണ്ട്. പ്രതിമാസം 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. പ്രതിദിനം ഒരു ഉപയോക്താവ് ഡെയ്ലി ഹണ്ടില്‍ 30 മിനുറ്റ് ചിലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ദ ഹിന്ദു കൈകോര്‍ക്കുന്നത് ഡെയ്ഹണ്ടിന്റെ വ്യാപ്തി, വൈവിധ്യമാര്‍ന്ന പ്രേക്ഷകര്‍, നൂതന ഫോര്‍മാറ്റുകള്‍, സാങ്കേതികവിദ്യ, പ്രാദേശിക ഭാഷാ ശക്തി തുടങ്ങിയവയ്ക്ക് കൂടുതല്‍ കരുത്ത് പകരും. രാഷ്ട്രീയം, ബിസിനസ്, സാങ്കേതിക സമ്പദ്വ്യവസ്ഥ, സ്പോര്‍ട്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഹിന്ദു പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വായനക്കാര്‍ക്ക് ലഭ്യമാകും.
അലോക് മഹാപത്ര
'ദി ഹിന്ദു, ഫ്രണ്ട്ലൈന്‍, ദി ഹിന്ദു ബിസിനസ് ലൈന്‍, സ്പോര്‍ട്സ്റ്റാര്‍ തുടങ്ങിയ ഹിന്ദു ഗ്രൂപ്പ് സൈറ്റുകള്‍ ഞങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉള്ളടക്ക പങ്കാളികളുടെ പട്ടികയില്‍ ചേരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഡെയ്ലി ഹണ്ടിലേക്ക് ദി ഹിന്ദു ഗ്രൂപ്പിന്റെ കടന്നുവരവ് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയം, ബിസിനസ്, സ്പോര്‍ട്സ് തുടങ്ങിയ വിഭാഗങ്ങളില്‍ വിശാലമായ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കും.
ഹിന്ദു ഗ്രൂപ്പിന്റെ പ്രശസ്തി, പ്രാദേശികവും ദേശീയവുമായ വാര്‍ത്തകളുടെ ഉന്നത നിലവാരമുള്ളതും ആഴത്തിലുള്ളതുമായ റിപ്പോര്‍ട്ടിങ്, 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഏറ്റവും പഴയ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലൂടെ ഉപയോക്താക്കള്‍ക്ക് ഈ പങ്കാളിത്തത്തില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുണ്ട്', ഡെയ്ലിഹണ്ടിന്റെ (എറ്റെര്‍ണോ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാവണന്‍ എന്‍ പറഞ്ഞു.
രാവണന്‍ എന്‍
Keywords: Latest-News, National, Top-Headlines, Dailyhunt, Bengaluru, Journalists, News, Application, India, The Hindu, India's leading content app Dailyhunt partners with The Hindu group.
< !- START disable copy paste -->