Import | ചൈനയില്‍ നിന്നും ഇന്‍ഡ്യയിലേക്കുള്ള ഇറക്കുമതിയില്‍ ഇടിവ്; 5.42 ശതമാനം കുറഞ്ഞു
ന്യൂഡെല്‍ഹി: (www.kasargodvartha.com) 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറില്‍ ചൈനയില്‍ നിന്നും ഇന്‍ഡ്യയിലേക്കുള്ള ഇറക്കുമതി 5.42 ശതമാനമായി ഇടിഞ്ഞു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 2021 നവംബറില്‍ 8.08 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഇത് 2022 നവംബറില്‍ 7.65 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഡിപാര്‍ട്മെന്റ് ഓഫ് കൊമേഴ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇലക്ട്രോണിക് ചരക്കുകളാണ് ചൈനയില്‍ നിന്നും കൂടുതലായി രാജ്യത്തേക്ക് എത്താറുണ്ടായിരുന്നത്. ഇതില്‍ തന്നെയാണ് കുറവ് വന്നിരിക്കുന്നതും. പേഴ്സണല്‍ കംപ്യൂടറുകള്‍, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളില്‍ ചിലത്.
അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് തുടര്‍ചയായ രണ്ടാം മാസമാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയില്‍ നിന്നുള്ള ഇന്‍ഡ്യയുടെ ഇറക്കുമതി 8.70 ബില്യണ്‍ ഡോളറില്‍ നിന്ന് 7.85 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.
Keywords: New Delhi, news, National, Top-Headlines, Business, India’s Imports From China Dropped in Nov 2022