city-gold-ad-for-blogger
Aster MIMS 10/10/2023

Chandrayaan | ചരിത്ര നിമിഷം! അമ്പിളിയെ തൊട്ട് ഇൻഡ്യ; ചാന്ദ്രയാൻ - 3 ചന്ദ്രനിൽ ഇറങ്ങി; ദൗത്യം വിജയകരം; രാജ്യത്തിന് അഭിമാന നിമിഷം

ന്യൂഡെൽഹി: (www.kasargodvartha.com) ചന്ദ്രന്റെ രഹസ്യങ്ങൾ തേടി ഇൻഡ്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടു. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിച്ചു. ഈ ഭാഗത്ത് പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന നേട്ടവും ഇൻഡ്യ കൈവരിച്ചു.

Chandrayaan | ചരിത്ര നിമിഷം! അമ്പിളിയെ തൊട്ട് ഇൻഡ്യ; ചാന്ദ്രയാൻ - 3 ചന്ദ്രനിൽ ഇറങ്ങി; ദൗത്യം വിജയകരം; രാജ്യത്തിന് അഭിമാന നിമിഷം

കൂടാതെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായും ഇൻഡ്യ മാറി. 2019 സെപ്റ്റംബർ ഏഴിന് ലാൻഡിങിനു ശ്രമിക്കുന്നതിനിടെ ലാൻഡറിലെ ബ്രേകിങ് സിസ്റ്റത്തിലെ അപാകതകളെ തുടർന്ന് അതിന്റെ ലാൻഡർ 'വിക്രം' ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിപ്പോൾ ചന്ദ്രയാൻ-2 പരാജയപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇത്തവണ കൂടുതൽ സാങ്കേതിക മികവോടെയാണ് ഐഎസ്ആർഒ ചാന്ദ്രയാൻ - 3 ഒരുക്കിയത്.

ബെംഗളൂരു പീനിയയിലെ ഐഎസ്ആര്‍ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

Chandrayaan | ചരിത്ര നിമിഷം! അമ്പിളിയെ തൊട്ട് ഇൻഡ്യ; ചാന്ദ്രയാൻ - 3 ചന്ദ്രനിൽ ഇറങ്ങി; ദൗത്യം വിജയകരം; രാജ്യത്തിന് അഭിമാന നിമിഷം

Keywords: Chandrayaan-3, Moon Mission, Science, ISRO, Vikram, Space, ISRO, India's historical moment; Chandrayaan-3 landed on the moon.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia