city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

GDP | സാമ്പത്തിക രംഗത്ത് ചരിത്ര നാഴികക്കല്ല് കുറിച്ച് ഇന്ത്യ; ആദ്യമായി ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു

ന്യൂഡെൽഹി: (KasargodVartha) സാമ്പത്തിക രംഗത്ത് ചരിത്ര നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ. മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) തകർപ്പൻ നേട്ടം കൈവരിച്ചു. ചരിത്രത്തിലാദ്യമായി ജിഡിപി നാല് ട്രില്യൺ ഡോളർ കടന്നു. ഈ നേട്ടം ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചാ പാതയെയും ആഗോള തലത്തിൽ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്ന് വരുന്നതിനെയും സൂചിപ്പിക്കുന്നു.

GDP | സാമ്പത്തിക രംഗത്ത് ചരിത്ര നാഴികക്കല്ല് കുറിച്ച് ഇന്ത്യ; ആദ്യമായി ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു

തന്ത്രപരമായ നയങ്ങളും സംരംഭകങ്ങളും ഉൾപ്പെടെ വിവിധ മേഖലകളിലെ രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങൾ ഈ സുപ്രധാന കുതിച്ചുചാട്ടത്തിന് കാരണമായി. ലോകമെമ്പാടുമുള്ള അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയുടെ മുന്നേറ്റമാണ് ജിഡിപിയുടെ കുതിച്ചുചാട്ടം അടിവരയിടുന്നത്.

കഴിഞ്ഞ ദിവസം ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കണക്കാക്കുകയും ശക്തമായി നിലനിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. 2024-2026 സാമ്പത്തിക വർഷത്തിൽ ജിഡിപി പ്രതിവർഷം ആറ് മുതൽ 7.1 ശതമാനം വരെ വളരുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചു.

ജൂൺ പാദത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 7.8 ശതമാനം വളർന്നു, ഇത് മാർച്ച് പാദത്തിൽ 6.1 ശതമാനമായിരുന്നു. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ 6.5 ശതമാനം സാമ്പത്തിക വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്. അതിനിടെയാണ് ജിഡിപിയിൽ പുതിയൊരു നേട്ടം കൈവരിച്ചത്.

Keywords: India, GDP, Finance, Business, World, Politics, Govt, RBI,  India's GDP crosses $4 trillion on November 19 for the first time.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia