city-gold-ad-for-blogger
Aster MIMS 10/10/2023

രാജ്യത്തെ ആദ്യ അലങ്കാര മത്സ്യ പാര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ചെന്നൈയില്‍

കൊച്ചി: (www.kasargodvartha.com 16.05.2017) ലോകോത്തര നിലവാരത്തില്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള രാജ്യത്തെ ആദ്യ അക്വാട്ടിക് റെയിന്‍ബോ ടെക്‌നോളജി പാര്‍ക്ക് (എആര്‍ടിപി) മൂന്നു മാസത്തിനുള്ളില്‍ ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. അലങ്കാരമത്സ്യോത്പാദനം വിപുലമാക്കാന്‍ സഹായിക്കുന്നതാണ് ഈ പാര്‍ക്ക്.

തമിഴ്‌നാട്ടിലെ പൊന്നേരിയിലുള്ള ഫിഷറീസ് കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് പാര്‍ക്ക് വികസിപ്പിച്ചെടുത്തത്. പശ്ചിമബംഗാള്‍ കഴിഞ്ഞാല്‍ രാജ്യത്തെ അലങ്കാരമത്സ്യ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. പാര്‍ക്ക് സജ്ജമായിക്കഴിഞ്ഞാല്‍ അലങ്കാര മത്സ്യ പ്രജനന ദാതാക്കള്‍ക്കും കര്‍ഷകര്‍ക്കുമായി മൂന്നു വര്‍ഷത്തെ പാട്ടത്തിന് നല്‍കാനാണ് പദ്ധതി.

രാജ്യത്തെ ആദ്യ അലങ്കാര മത്സ്യ പാര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ചെന്നൈയില്‍

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് (എംപെഡ) ഈ നൂതന പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചത്.

പത്തു കോടി രൂപ ചെലവില്‍ തയ്യാര്‍ ചെയ്ത പദ്ധതി തമിഴ്‌നാട് ഇന്നൊവേഷന്‍ ഇനിഷ്യേറ്റീവ് പദ്ധതിയിലാണ് വകയിരുത്തിയിട്ടുളള്ളത്. ആഭ്യന്തരവും വിദേശീയവുമായ അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും അതിന്റെ സംരക്ഷണവുമെല്ലാം ഈ പാര്‍ക്കില്‍ സജ്ജമാക്കുമെന്ന് എംപെഡ ചെയര്‍മാര്‍ ഡോ എ.ജയതിലക് പറഞ്ഞു. മംഗളുരുവില്‍ നടക്കുന്ന അക്വഅക്വേറിയ സമ്മേളനത്തിന്റെ സമാപന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച നിലവാരത്തിലുള്ള സ്വദേശീയമായ അലങ്കാര മത്സ്യപ്രജനനത്തിന് ഈ പാര്‍ക്ക് സഹായകരമാകും. വലിയ തോതിലുള്ള ഉത്പാദമാണ് അലങ്കാര മത്സ്യപാര്‍ക്ക് വഴി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വമ്പന്‍ ഡിമാന്റുള്ള അലങ്കാര മത്സ്യങ്ങളെ സംരക്ഷിച്ചു സൂക്ഷിക്കാനും രോഗപ്രതിരോധത്തിനുമുള്ള  സംവിധാനം എആര്‍ടിപിയില്‍ ഉണ്ടാകും. ചെന്നൈയിലും വിശിഷ്യാ കൊളത്തൂരിലുമുള്ള കര്‍ഷകര്‍ക്കാണ് ഈ സംവിധാനം കൊണ്ട് ഏറെ ഗുണമുണ്ടാകുന്നത്.

ശുദ്ധജല മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നീ മേഖലകളില്‍ വന്‍തോതിലുള്ള സാമ്പത്തിക സഹായമാണ് എംപെഡ നല്‍കി വരുന്നതെന്ന് ഡോ ജയതിലക് പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ അലങ്കാരമത്സ്യങ്ങള്‍ക്കുള്ള നാലു യൂണിറ്റുകള്‍ക്കായി 23.79 ലക്ഷം രൂപയാണ് എംപഡെ സഹായമായി നല്‍കിയത്.രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നും അലങ്കാര മത്സ്യപ്രജനന കേന്ദ്രങ്ങള്‍ക്കായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ട സാങ്കേതിക സഹായം, പദ്ധതി നടത്തിപ്പ് തുടങ്ങിയവും എംപെഡ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍നിന്നുള്ള ഔദ്യോഗിക സംഘം എംപെഡ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് എംപെഡയുടെ സഹായത്തോടെ അലങ്കാര മത്സ്യ പ്രജനന കേന്ദ്രം അവിടെ തുടങ്ങി. രാജ്യത്തെ അലങ്കാരമത്സ്യ മേഖലയില്‍ ആദ്യത്തെ  മികവിന്റെ കേന്ദ്രം ബിലാസ്പൂരില്‍ തുടങ്ങാന്‍ പോവുകയാണെന്നും ഡോ ജയതിലക് പറഞ്ഞു.

ദേശീയ ഫിഷറീസ് വികസന ബോര്‍ഡില്‍ 61.08 കോടി രൂപ മുടക്കി അലങ്കാര മത്സ്യ പദ്ധതി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അസം, പശ്ചിമബംഗാള്‍, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വികസന ബോര്‍ഡുമായി പൂര്‍ണമായി സഹകരിച്ചാണ് എംപെഡ മുന്നോട്ടു പോകുന്നതെന്ന് ഡോ ജയതിലക് പറഞ്ഞു. അവശ്യം
വേണ്ട സമയങ്ങളില്‍ സാങ്കേതിക സഹായവും നല്‍കി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Kerala, Kochi, India, National, fish, Entertainment, news, Top-Headlines, India's first ornamental fish tech park to come up in Chennai in next three months

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia