Bullet Train | അതിമനോഹര കാഴ്ച! ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ അഹ്‌മദാബാദിലെ സബർമതിയിൽ ഒരുങ്ങി; വീഡിയോ കാണാം
Dec 7, 2023, 20:22 IST
ന്യൂഡെൽഹി: (KasargodVartha) ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ ഒരുങ്ങി. അഹ്‌മദാബാദിലെ സബർമതി മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബിൽ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ ടെർമിനലിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി. ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ നിർമാണത്തിൽ സാംസ്കാരിക പൈതൃകത്തോടൊപ്പം ആധുനിക വാസ്തുവിദ്യയും സമന്വയിപ്പിച്ചിരിക്കുന്നതായി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോയിൽ കാണാം.
ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും. അഹ്‌മദാബാദിനും മുംബൈയ്ക്കുമിടയിലാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്. ജപ്പാൻ സർക്കാരിന്റെ സാങ്കേതിക - സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബുള്ളറ്റ് ട്രെയിനിലൂടെ അഹ്‌മദാബാദിൽ നിന്ന് മുംബൈയിലേക്ക് വെറും 2.07 മണിക്കൂർ കൊണ്ട് യാത്ര ചെയ്യാനാവും. മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ പരമാവധി വേഗം.
508 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ തുരങ്കവും കടലിനടിയിലുള്ള ഇരട്ട പാതകളും ഉൾപ്പെടുന്നു. പദ്ധതിക്ക് ഏകദേശം 1,08,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ചിലവിന്റെ 81% ജാപ്പനീസ് വായ്പയാണ്. പ്രതിവർഷം 0.1% എന്ന പലിശ നിരക്കിൽ 15 വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 50 വർഷത്തെ തിരിച്ചടവ് കാലയളവാണ് ഉള്ളത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി രൂപ വീതവും നൽകും.Terminal for India's first bullet train!
— Ashwini Vaishnaw (@AshwiniVaishnaw) December 7, 2023
📍Sabarmati multimodal transport hub, Ahmedabad pic.twitter.com/HGeoBETz9x
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് 2017 ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 വർഷത്തിലേറെയായി മികവ് തെളിയിക്കപ്പെട്ടതും വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും പേരുകേട്ടതുമായ ഷിൻകാൻസെൻ ടെക്നോളജിയുടെ സാങ്കേതികവും മറ്റുമുള്ള മാർഗനിർദേശത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
Keywords: India, Bullet Train, Station, Sabarmati, Ahmedabad, Video, Railway, Japan, Minister, Mumbai, India's First Bullet Train Station Unveiled At Sabarmati In Ahmedabad; Watch Video.
< !- START disable copy paste -->