ഇന്ത്യന്‍ അത്ലറ്റിക്‌സ് പരിശീലകന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
പട്യാല: (www.kvartha.com 06.03.2021) ഇന്ത്യന്‍ അത്‌ലറ്റിക്‌സ് കോച്ച് നികോളായ് സ്‌നെസരേവി(75)നെ പട്യാല നാഷനല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ഇന്ത്യന്‍ ടീമിന്റെ മധ്യ-ദീര്‍ഘ ദൂര ഓട്ടക്കാരുടെ പരിശീലകനായ ഇദ്ദേഹം രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം അടുത്തിടെയാണ് ടീമിനൊപ്പം ചേര്‍ന്നത്.
വെള്ളിയാഴ്ച ആരംഭിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രി മൂന്നാം പാദത്തിനായി കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്നും പട്യാലയിലെത്തിയ പരിശീലകനെ വൈകീട്ട് താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെലാറൂസ് സ്വദേശിയാണ്. പ്രീജ ശ്രീധരന്‍, കവിത റൗത്ത് എന്നിവര്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയത് നിക്കൊളായിയുടെ ശിക്ഷണത്തിലാണ്. 2005ല്‍ ആണ് ബെലറൂസുകാരനായ നികോളായ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. 2019 ഫെബ്രുവരിയില്‍ രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയ നികോളായെ ടോക്യോ ഒളിമ്പിക്‌സ് ഒരുക്കങ്ങളുടെ ഭാഗമായാണ് വീണ്ടും നിയമിച്ചത്.
Keywords: News, National, Top-Headlines, Death, Sports, Nikolai Snesarev, Found dead, India's athletics coach Nikolai Snesarev found dead in hostel room