India in BWF | ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപിലെ ഇന്‍ഡ്യന്‍ വിജയങ്ങള്‍; അവിസ്മരണീയ നിമിഷങ്ങളിലേക്ക് ഒരെത്തിനോട്ടം
Aug 19, 2022, 20:27 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോകമെമ്പാടുമുള്ള മികച്ച കളിക്കാര്‍ പോരാടുന്നതിനാല്‍ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഏറ്റവും മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലൊന്നായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ റാങ്കിംഗ് പോയിന്റുകള്‍ നേടുന്നതിന് പുറമെ വിജയിക്ക് സ്വര്‍ണ മെഡലും നല്‍കും. വര്‍ഷങ്ങളായി ടൂര്‍ണമെന്റില്‍ ഇന്‍ഡ്യ ആകെ 14 മെഡലുകള്‍ നേടിയിട്ടുണ്ട്.
പ്രകാശ് പദുക്കോണ്‍ - 1983 - വെങ്കല മെഡല്‍
1983-ല്‍ ഡെന്മാര്‍കിലെ കോപന്‍ഹേഗനില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്രകാശ് പദുക്കോണ്‍ വെങ്കല മെഡല്‍ നേടി ലോക ചാംപ്യന്‍ഷിപില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്‍ഡ്യക്കാരനായി. സെമിഫൈനലില്‍ ഇന്‍ഡോനേഷ്യയുടെ ഇക്കുക് സുഗിയാര്‍ട്ടോട്ടോയോട് തോറ്റ് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.
ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും - 2011 - വെങ്കല മെഡല്‍
പ്രകാശ് പദുക്കോണിന്റെ നേട്ടത്തിന് ശേഷം ഇന്‍ഡ്യക്ക് മറ്റൊരു ലോക ചാംപ്യന്‍ഷിപ് മെഡല്‍ നേടാന്‍ 28 വര്‍ഷമെടുത്തു. ഇന്‍ഡ്യയുടെ വനിതാ ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പയും ജ്വാല ഗുട്ടയും 2011ല്‍ ലന്‍ഡനില്‍ നടന്ന മത്സരത്തില്‍ മറ്റൊരു മെഡല്‍ സ്വന്തമാക്കി. സെമിഫൈനലില്‍ അഞ്ചാം സീഡായ ചിന്‍സസ് ജോഡികളായ ടിയാന്‍ ക്വിംഗ്-ഷാവോ യുന്‍ലെയ് എന്നിവരോട് തോറ്റു.
പി വി സിന്ധു - 2013 - വെങ്കല മെഡല്‍
രണ്ട് വര്‍ഷത്തിന് ശേഷം, വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയ പിവി സിന്ധു സിംഗിള്‍സില്‍ മെഡലിനായുള്ള ഇന്‍ഡ്യയുടെ 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ലോക ചാംപ്യന്‍ഷിപ് മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതാ സിംഗിള്‍സ് താരമായും അവര്‍ മാറി. സിന്ധുവിന് അന്ന് 18 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പി വി സിന്ധു - 2014 - വെങ്കല മെഡല്‍
അടുത്ത പതിപ്പില്‍ മിന്നുന്ന പ്രകടനവുമായി സിന്ധു ഒരിക്കല്‍ കൂടി തിരിച്ചെത്തി. ടൂര്‍ണമെന്റിലെ 11-ാം സീഡായിരുന്നു 19-കാരി. സെമിഫൈനലില്‍ കരോലിന മാരിനോട് തോറ്റ് മറ്റൊരു വെങ്കല മെഡല്‍ സ്വന്തമാക്കി.
സൈന നെഹ്വാള്‍ - 2015 - വെള്ളി മെഡല്‍
സൈന നെഹ്വാള്‍ 2015 ലെ ജകാര്‍ത്ത പതിപ്പില്‍ സിംഗിള്‍സില്‍ ഇന്‍ഡ്യയുടെ എക്കാലത്തെയും മികച്ച പ്രകടനം നടത്തി. ഫൈനലില്‍ എത്തുന്ന ആദ്യ ഇന്‍ഡ്യക്കാരിയായി സൈന. ഫൈനലില്‍ ടോപ് സീഡായ കരോലിന മാരിനോട് തോറ്റാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
പിവി സിന്ധു - 2017 - വെള്ളി
രണ്ട് വര്‍ഷത്തിന് ശേഷം, വനിതാ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടി സൈന നെഹ്വാള്‍ നേട്ടത്തിനൊപ്പമെത്തി സിന്ധു. ടൂര്‍ണമെന്റിലെ നാലാം സീഡായിരുന്നു സിന്ധു. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി സിന്ധു ഇന്‍ഡ്യയുടെ ഒന്നാം റാങ്കുകാരിയായ വനിതാ സിംഗിള്‍സ് താരമായി മാറിയ സമയമായിരുന്നു അത്. ഫൈനലില്‍ ജപാന്റെ നൊസോമി ഒകുഹാരയോട് പരാജയപ്പെട്ടു.
സൈന നെഹ്വാള്‍ - 2017 - വെങ്കലം
സൈന നെഹ്വാള്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ആദ്യമായി രണ്ട് ഇന്‍ഡ്യക്കാര്‍ മെഡല്‍ നേടിയത് രാജ്യത്തിന് ഇരട്ടി സന്തോഷമായി. സെമിയില്‍ ജപാന്റെ നൊസോമി ഒകുഹാരയോട് തോറ്റ് വെങ്കല മെഡല്‍ നേടി.
പി വി സിന്ധു - വെള്ളി - 2018
അടുത്ത വര്‍ഷവും സിന്ധു ഫൈനലില്‍ തോറ്റു വെള്ളി മെഡല്‍ സ്വന്തമാക്കി. മൂന്ന് ലോക ചാംപ്യന്‍ഷിപ് കിരീടങ്ങള്‍ നേടുന്ന ആദ്യ വനിതയായി മാറിയ സ്‌പെയിനിന്റെ കരോലിന മാരിനോട് ഇത്തവണ അവര്‍ ഫൈനലില്‍ പരാജയപ്പെട്ടു.
സായ് പ്രണീത് - വെങ്കലം - 2019
ലോക ചാംപ്യന്‍ഷിപില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ പുരുഷ സിംഗിള്‍സ് താരമായി സായ് പ്രണീത് മാറി. ടൂര്‍ണമെന്റിലെ 16-ാം സീഡായിരുന്നു പ്രണീത്. സെമിയില്‍ ടോപ് സീഡ് കെന്റോ മൊമോട്ടയോട് തോറ്റു.
പി വി സിന്ധു - സ്വര്‍ണം - 2019
പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് വെങ്കലം നേടിയപ്പോള്‍, ലോക ജേതാവായ ആദ്യ ഇന്‍ഡ്യക്കാരിയായി സിന്ധു ചരിത്രം സൃഷ്ടിച്ചു. മൂന്നാം സീഡായ നൊസോമി ഒകുഹാരയെ 21-7, 21-7 എന്ന സ്‌കോറിന് തോല്‍പിച്ചു.
ശ്രീകാന്ത് - വെള്ളി - 2021
കിഡംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ പുരുഷ താരമായി. ടൂര്‍ണമെന്റിലെ 12-ാം സീഡായിരുന്നു ശ്രീകാന്ത്. ഫൈനലില്‍ സിംഗപൂരിന്റെ ലോഹ് കീന്‍ യൂവിനോട് ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു.
ലക്ഷ്യ സെന്‍ - വെങ്കലം - 2021
തന്റെ ആദ്യ ലോക ചാംപ്യന്‍ഷിപില്‍, 20-കാരനായ ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ നേടി. സെമിഫൈനലില്‍ സ്വന്തം നാട്ടുകാരനായ ശ്രീകാന്തിനോട് തോറ്റു.

Keywords: News, World, World-Badminton-Championships, National, Top-Headlines, India, winners, Indians who have finished on the podium in World Championships.
< !- START disable copy paste -->