Refund Rules | ട്രെയിന്‍ വൈകിയാല്‍ ടികറ്റിന്റെ മുഴുവന്‍ തുകയും തിരികെ നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
Sep 14, 2022, 21:01 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യന്‍ റെയില്‍വേയുടെ വിശാലമായ ശൃംഖല രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. റെയില്‍വേയില്‍ പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. എന്നാല്‍, ട്രെയിന്‍ വൈകുന്നത് പലപ്പോഴും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്നില്ല.
അതേ സമയം, ട്രെയിന്‍ വൈകിയാല്‍ റെയില്‍വേ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് (Refund) നിങ്ങള്‍ക്കറിയാമോ. റെയില്‍വേയുടെ ഈ പ്രത്യേക നിയമത്തെ കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. അതിനാല്‍ കുറച്ച് പേര്‍ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുള്ളൂ. ഈ നിയമത്തെക്കുറിച്ച് കൂടുതല്‍ അറിയാം.
ആര്‍ക്കൊക്കെ ലഭിക്കും:
ഇന്‍ഡ്യന്‍ റെയില്‍വേയുടെ നിയമങ്ങള്‍ അനുസരിച്ച്, ഒരു ട്രെയിന്‍ മൂന്നോ അതിലധികമോ മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് ടികറ്റ് റദ്ദാക്കാനും മുഴുവന്‍ തുക തിരികെ നേടാനുമാകും. നേരത്തെ ഈ സൗകര്യം കൗണ്ടര്‍ ടികറ്റുകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേ സമയം, ഇപ്പോള്‍ അതിന്റെ ആനുകൂല്യം ഓണ്‍ലൈന്‍ ടികറ്റുകളിലും ലഭിക്കും. എന്നിരുന്നാലും, ടികറ്റ് റദ്ദാക്കി തുക തിരികെ ലഭിക്കുന്നതിന് നിങ്ങള്‍ TDR (Ticket Deposit Receipt) ഫയല്‍ ചെയ്യണം.
TDR ഫയല്‍ ചെയ്യാന്‍:
ആദ്യം നിങ്ങള്‍ IRCTC വെബ്‌സൈറ്റിലോ ആപിലോ ലോഗിന്‍ ചെയ്യുക. ഇതിന് ശേഷം മൈ അകൗണ്ടിലെ ട്രാന്‍സാക്ഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. ഇവിടെ നിങ്ങള്‍ക്ക് My File TDR എന്ന ഓപ്ഷന്‍ കാണാം.
ഇതിന് ശേഷം നിങ്ങള്‍ TDR ഫയല്‍ ചെയ്യണം. നടപടികള്‍ക്ക് ശേഷം നിങ്ങളുടെ പണം തിരികെ ലഭിക്കും. അതേസമയം ട്രെയിന്‍ സ്വയമേവ റദ്ദാക്കിയാല്‍ TDR ഫയല്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് പണം തിരികെ ലഭിക്കും.

You Might Also Like:
Keywords: Latest-News, National, Top-Headlines, Railway, Train, Government, Cash, India, Indian Railway, IRCTC, Indian Railways How To Get Refund If The Train Is Late Know The Method Here.
< !- START disable copy paste -->