city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway| ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: റിസർവ് ചെയ്യാത്ത ടികറ്റുകൾ ബുക് ചെയ്യുന്നവർക്ക് നേട്ടം; ഈ നിയമത്തിൽ മാറ്റം!

ന്യൂഡെൽഹി: (www.kasargodvartha.com) ട്രെയിൻ ടികറ്റ് എടുക്കാൻ ചിലപ്പോൾ യാത്രക്കാർ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരും. എന്നാൽ ഇപ്പോൾ ഇതിൽ നിന്ന് മോചനം നേടാൻ ടികറ്റ് ബുകിങ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് റെയിൽവേ. യുടിഎസ് ആപിൽ നിന്ന് റിസർവ് ചെയ്യാത്ത ടികറ്റുകൾ ബുക് ചെയ്യുന്നതിനുള്ള ദൂര പരിധി റെയിൽവേ മന്ത്രാലയം വർധിപ്പിച്ചു.
                 
Railway| ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: റിസർവ് ചെയ്യാത്ത ടികറ്റുകൾ ബുക് ചെയ്യുന്നവർക്ക് നേട്ടം; ഈ നിയമത്തിൽ മാറ്റം!

റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ യുടിഎസ് ആപിൽ ഓൺലൈനായി ടികറ്റ് ബുക് ചെയ്യാം. ഇത് യാത്രക്കാരുടെ സമയം ലാഭിക്കും. ടികറ്റ് എടുക്കുന്നതിനുള്ള നീണ്ട ക്യൂവിൽ നിന്ന് യാത്രക്കാർക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. നിലവിൽ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ മാത്രമായിരുന്നു ആപ് വഴി ജെനറൽ ടികറ്റ് ബുക് ചെയ്യാൻ പറ്റിയിരുന്നത്.

നെറ്റ്‌വർക് പ്രശ്നം മൂലവും പലപ്പോഴും യാത്രക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താലാണ് ദൂരം രണ്ട് കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററായി ഉയർത്തിയത്. കൂടാതെ സബർബൻ വിഭാഗത്തിൽ ടികറ്റ് ബുക് ചെയ്യുന്നതിനുള്ള ദൂരം രണ്ട് കിലോമീറ്ററിൽ നിന്ന് അഞ്ച് കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്.

യുടിഎസ് ആപിൽ നിന്ന് എങ്ങനെ ബുക് ചെയ്യാം:

* മൊബൈൽ ഫോണിൽ UTS ആപ് ഡൗൺലോഡ് ചെയ്യുക.

* booking ticket മെനുവിൽ ക്ലിക് ചെയ്ത് Normal booking തിരഞ്ഞെടുക്കുക.

* അതിനുശേഷം പുറപ്പെടുന്ന സ്റ്റേഷന്റെ പേരും ലക്ഷ്യസ്ഥാനത്തിന്റെ പേരും ടികറ്റിന്റെ തരവും തെരഞ്ഞെടുക്കുക.

* ഓൺലൈൻ പേയ്‌മെന്റ് നടത്തുക.

* നിങ്ങളുടെ UTS ആപിൽ ടികറ്റ് കാണാൻ കഴിയും.

Keywords: Indian Railways gives relief to passengers travelling on general tickets, National, New Delhi, news, Top-Headlines, Train- Ticket, Passenger, Online.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia