city-gold-ad-for-blogger

Train Ticket | യാത്രക്കാരുടെ തിരക്ക് കുറവുള്ളപ്പോള്‍ ട്രെയിന്‍ ടികറ്റ് നിരക്കില്‍ 25 ശതമാനം ഇളവ്; പദ്ധതി ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും; വന്ദേഭാരതിന് ഉള്‍പെടെ ബാധകം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി റെയില്‍വെ. ടികറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ റെയില്‍വെ. എസി ചെയര്‍കാര്‍, എക്‌സിക്യൂടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. 


യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കായിരിക്കും ഇളവ് നല്‍കുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിന് ഉള്‍പെടെ ഇത് ബാധകമായിരിക്കും. 

25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍കാര്‍, എക്സിക്യൂടീവ് ക്ലാസുകളില്‍ ഈ സ്‌കീം ബാധകമായിരിക്കും. 

അടിസ്ഥാന നിരക്കില്‍ പരമാവധി 25% വരെയാണ് ഇളവ് നല്‍കുക. ഈ സ്‌കീമിന്റെ വ്യവസ്ഥ 1 വര്‍ഷം വരെ ബാധകമായിരിക്കും. ഇളവ് അവതരിപ്പിക്കുന്നതിനുള്ള അധികാരം സോണല്‍ റെയില്‍വേയെ ഏല്‍പിക്കാനാണ് റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം.

കേരളത്തില്‍ വന്ദേഭാരത് ട്രെയിനില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും വന്ദേഭാരതില്‍ കാര്യമായ യാത്രക്കാരില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം. തീരുമാനം നടപ്പിലാക്കാനുള്ള അധികാരം സോണല്‍ റെയില്‍വേക്കാണ് നല്‍കിയിരിക്കുന്നത്. 

Train Ticket | യാത്രക്കാരുടെ തിരക്ക് കുറവുള്ളപ്പോള്‍ ട്രെയിന്‍ ടികറ്റ് നിരക്കില്‍ 25 ശതമാനം ഇളവ്; പദ്ധതി  ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും; വന്ദേഭാരതിന് ഉള്‍പെടെ ബാധകം


Keywords:  News, National, National-News, Train-News, Top-Headlines, Railway-News, Train, Ticket, Price, Railway, Vande Bharat, Passengers, Travel, Indian Railways Cuts Train Ticket Prices By Up To 25%, Including Vande Bharat.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia