Rescued | 15 ഇന്‍ഡ്യക്കാരുള്‍പെടെ 21പേര്‍; സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ നാവികസേന മോചിപ്പിച്ചു; രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
Jan 6, 2024, 08:12 IST
ന്യൂഡെല്‍ഹി: (KasargodVartha) സോമാലിയന്‍ തീരത്ത് അറബികടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ നാവികസേന മോചിപ്പിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. 15 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഐഎന്‍എസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പല്‍ ഉപേക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ കപ്പലിനുളളില്‍ കടന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു.
ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. വെള്ളിയാഴ്ച (05.1.2024) വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോടികല്‍ മൈല്‍ അകലെയാണ് സംഭവം.
അറബികടലില്‍ വച്ച് കപ്പല്‍ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിടീഷ് സൈനിക ഏജന്‍സിയാണ് ഇന്‍ഡ്യന്‍ നാവിക സേനയ്ക്ക് നല്കിയത്. സൊമാലിയന്‍ തീരത്ത് വച്ചാണ് കപ്പല്‍ തട്ടിയെടുത്തത്. ആയുധങ്ങളുമായി കപ്പലില്‍ കയറിയ സംഘം കപ്പല്‍ തട്ടിയെടുത്തുവെന്ന സന്ദേശം നല്‍കി. എന്നാല്‍ കപ്പല്‍ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല. നാവിക സേനയുടെ നിരീക്ഷണ വിമാനം കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപറേഷന്‍ നടത്തിയത്
ജീവനക്കാരെ ഇന്‍ഡ്യന്‍ നാവികസേന മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ലൈബീരിയന്‍ ചരക്കുകപ്പലായ എംവി ലില നോര്‍ഫോള്‍കിലേക്ക് ഇന്‍ഡ്യന്‍ നാവികസേനാ കമാന്‍ഡോകള്‍ പ്രവേശിക്കുന്നതും മാന്‍ഡോകള്‍ ഡെകിലേക്ക് കയറുന്നത് ഉള്‍പെടെ ഓപറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ഇന്‍ഡ്യന്‍ നാവികസേനയാണ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അകൗണ്ടിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കപ്പലിന് സമീപത്തേക്ക് 'മാര്‍കോസ്' കമാന്‍ഡോ സംഘം സ്പീഡ് ബോടില്‍ എത്തുന്നത് മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കമാന്‍ഡോ സംഘം കടല്‍ക്കൊള്ളക്കാര്‍ക്ക് ആദ്യം ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോടിലെത്തിയ നാവിക സേനയിലെ കമാന്‍ഡോകള്‍ അതിവേഗം കപ്പലിലേക്ക് കയറിയത്. കപ്പലിലേക്ക് നാവിക സേന കയറുന്നതിന്റെയും ഡെകില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് നടത്തുന്ന നീക്കങ്ങളുമെല്ലാം വീഡിയോയില്‍ കാണാം. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാവിക സേനയുടെ ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.
ബ്രസീലിലെ പോര്‍ടോ ഡു അക്യൂവില്‍ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോവുകയായിരുന്നു ചരക്ക് കപ്പല്‍. ഇന്‍ഡ്യന്‍ നാവികസേനയുടെ വിമാനം കടലില്‍ നിരീക്ഷണം നടത്തിയതിന് പിന്നാലെ കപ്പലിന്റെ ചലനദിശ കണ്ടെത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ കപ്പലിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആദ്യം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയ നാവികസേന ഇന്‍ഡ്യക്കാര്‍ ഉള്‍പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നാലെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരമായി.

അതേസമയം, ഈ സംഭവത്തിന് പിന്നാലെ ഇന്‍ഡ്യ അറബികടലില്‍ നിരീക്ഷണം ശക്തമാക്കി. കടല്‍കൊള്ളക്കാരെ നേരിടാനുള്ള കൂടുതല്‍ കമാന്‍ഡോകളെ യുദ്ധകപ്പലുകളിലെത്തിക്കും. കടല്‍കൊള്ളക്കാരെ ശക്തമായി നേരിടാന്‍ നാവിക സേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ എല്ലാ യുദ്ധക്കപ്പലുകള്‍ക്കും നിര്‍ദേശം നല്‍കി. ഇസ്രാഈല്‍ ഹമാസ് സംഘര്‍ഷത്തിന് ശേഷമുള്ള സാഹചര്യം കടല്‍കൊള്ളക്കാര്‍ മുതലെടുക്കുകയാണന്നാണ് നാവിക സേന വിലയിരുത്തല്‍.
#INSChennai diverted from #AntiPiracy patrol intercepted MV Lila Norfolk at 1515h on #05Jan 2024.
— SpokespersonNavy (@indiannavy) January 5, 2024
MV was kept under continuous surveillance using MPA, Predator MQ9B & integral helos.#IndianNavy MARCOs present onboard the Mission Deployed warship boarded MV & commenced… https://t.co/gotHLCZL5e
Keywords: News, National, National-News, Top-Headlines, Malayalam-News, Indian Navy, Intercepts, Ship, Rescues, Crew, Arabian Sea, Hijack Attempt, Liberian Vessel, INS Chennai, Missile Destroyer, MV Lila Norfolk, Subcontinent, Commandos, Indian navy intercepts ship, rescues crew after Arabian Sea hijack attempt.#IndianNavy’s Swift Response to the Hijacking Attempt of MV Lila Norfolk in the North Arabian Sea.
— SpokespersonNavy (@indiannavy) January 5, 2024
All 21 crew (incl #15Indians) onboard safely evacuated from the citadel.
Sanitisation by MARCOs has confirmed absence of the hijackers.
The attempt of hijacking by the pirates… https://t.co/OvudB0A8VV pic.twitter.com/616q7avNjg