city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Navy Jobs | 12-ാം ക്ലാസ് പാസായവർക്ക് നാവികസേനയിൽ അവസരം; ബി.ടെക് എൻട്രി സ്‌കീമിന്റെ വിജ്ഞാപനം പുറത്തിറക്കി; വിശദമായി അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) 12-ാം ക്ലാസ് പാസായി ജെഇഇ മെയിൻ പരീക്ഷയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ നാവികസേനയിൽ ജോലി നേടാൻ അവസരം. നാവികസേന ബി.ടെക് എൻട്രി സ്കീം 2023-ന്റെ വിജ്ഞാപനം പുറത്തിറക്കി. 35 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്, അതിൽ 30 ഒഴിവുകൾ എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ ബ്രാഞ്ചിലും അഞ്ചെണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിലുമാണ്.

Navy Jobs | 12-ാം ക്ലാസ് പാസായവർക്ക് നാവികസേനയിൽ അവസരം; ബി.ടെക് എൻട്രി സ്‌കീമിന്റെ വിജ്ഞാപനം പുറത്തിറക്കി; വിശദമായി അറിയാം

യോഗ്യത

ഉദ്യോഗാർഥികൾ 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവയിൽ 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടി പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായിരിക്കണം. ജെഇഇ അഖിലേന്ത്യാ കോമൺ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് വിളിക്കും.

പ്രായപരിധി

ഉദ്യോഗാർഥി 2004 ജനുവരി 2നും 2006 ജൂലൈ 1നും ഇടയിൽ ജനിച്ചവരായിരിക്കണം.

തെരഞ്ഞെടുപ്പ്

ജെഇഇ മെയിൻ റാങ്കും എസ്എസ്ബി അഭിമുഖവും അനുസരിച്ചായിരിക്കും നിയമനം. ആദ്യം ജെഇഇ മെയിൻ റാങ്കിന്റെ അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അഭിമുഖം 2023 മാർച്ചിൽ ആരംഭിക്കും. ബാംഗ്ലൂർ, ഭോപ്പാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലായിരിക്കും കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. മെറിറ്റിൽ വരുന്നവരെ മെഡിക്കൽ പരീക്ഷയ്ക്ക് വിളിക്കും. പൂർണ യോഗ്യനാണെന്ന് കണ്ടെത്തിയാൽ, പൊലീസ് പരിശോധനയും സ്വഭാവ പരിശോധനയും നടത്തും. തുടർന്ന് അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവരെ പരിശീലനത്തിന് അയക്കും.

എങ്ങനെ അപേക്ഷിക്കാം

യോഗ്യതയുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ ജനുവരി 28-ന് ആരംഭിച്ചു. അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 12 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ www(dot)joinindiannavy(dot)gov(dot)in ൽ ഓൺലൈനായി അപേക്ഷിക്കാം.

Keywords: New Delhi, news, National, Job, Top-Headlines,  Indian Navy 2023: Applications are invited for 10+2 B Tech Cadet entry scheme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia