city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനസര്‍വീസുകള്‍ ഇനി ഇറാന്‍, പാക്കിസ്ഥാന്‍ വഴി പോകണം

ന്യൂഡല്‍ഹി: (www.kasargodvartha.com 07.06.2017) അതിര്‍ത്തികളെല്ലാം അടച്ച് സൗദി, ബഹ്‌റൈന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ ലോക വ്യാപകമായി ഉപരോധം പ്രതിഫലിച്ചുതുടങ്ങി. നയതന്ത്രത്തിനു പുറമേ വ്യോമയാന മാര്‍ഗം അടക്കമുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഏറെ ദുരിതത്തിലാകുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ തുടങ്ങിയ വിമാന സര്‍വ്വീസുകള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പാകിസ്ഥാന്റെയും ഇറാന്റെയും വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കേണ്ടി വരും. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം യാത്ര ചെയ്ത് ഖത്തറില്‍ എത്തേണ്ടിവരും. ദൈര്‍ഘ്യമേറിയ യാത്രക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പണവും ചെലവാക്കേണ്ടി വരും. ഫ്‌ളൈറ്റുകളുടെ അധിക ഇന്ധന ചെലവും കൂടുതല്‍ ജീവനക്കാരുടെ ആവശ്യകതയും ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

ഖത്തറിലേക്കുള്ള ഇന്ത്യന്‍ വിമാനസര്‍വീസുകള്‍ ഇനി ഇറാന്‍, പാക്കിസ്ഥാന്‍ വഴി പോകണം


ദോഹയിലേക്കും ദോഹയില്‍ നിന്നും പുറപ്പെടുന്നതുമായ വിമാനങ്ങള്‍ യുഎഇയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം കൊണ്ടുവന്നത് ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Qatar, Air-india-express, Air service, Indigo, Ticket, Indian flights take Pakistan, Iran route to reach Qatar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia