IND vs AUS | ഇന്‍ഡ്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം വെള്ളിയാഴ്ച (മാര്‍ച് 17) ഉച്ചകഴിഞ്ഞ് 1.30 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്‍ഡ്യന്‍ ടീമിനെ നയിക്കും. രോഹിതിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇനിംഗ്‌സ് ഓപണ്‍ ചെയ്യും.
ശ്രേയാസ് അയ്യര്‍ പരുക്കേറ്റ് പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറിലും മത്സരത്തിനിറങ്ങും. മുഹമ്മദ് സിറാജ്, മുഹമ്മദ് ശമി എന്നിവര്‍ക്കൊപ്പം ശാര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, ജയദേവ് ഉനദ്കട്ട് എന്നിവരില്‍ ഒരാളാവും മൂന്നാം പേസര്‍. ബാറ്റിംഗ് കൂടി പരിഗണിച്ച് താക്കൂറിനാണ് സാധ്യത കൂടുതല്‍.
രവീന്ദ്ര ജഡേജയ്‌ക്കൊപ്പം യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. മറുവശത്ത് പാറ്റ് കമിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക. ഷോണ്‍ ആബട്ട്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാവും സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍, കാമറൂണ്‍ ഗ്രീനൊപ്പം മിച്ചല്‍ മാര്‍ഷോ മാര്‍ക്കസ് സ്റ്റോയിനിസോ ഓള്‍ റൗന്‍ഡറായി കളത്തിലിറങ്ങും. ആദം സാമ്പയാവും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഐപിഎലിന് മുന്‍പ് ഇന്‍ഡ്യ കളിക്കുന്ന അവസാന രാജ്യാന്തര പരമ്പരയാണിത്.
Keywords: News, National, New Delhi, Top-Headlines, Sports, Cricket, India vs Australia, 1st ODI live streaming.