city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു 4 തലസ്ഥാന നഗരങ്ങള്‍ വേണം: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

കൊല്‍ക്കത്ത: (www.kasaragodvartha.com 24.01.2021) നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124ാം ജന്മദിന ആഘോഷവേളയില്‍ സംസാരിക്കവെ ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങള്‍ വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന് ഒന്നിനു പകരം നാലു തലസ്ഥാന നഗരങ്ങള്‍ വേണമെന്ന ആവശ്യമാണ് മമത അവതരിപ്പിച്ചത്.

'ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു നാലു തലസ്ഥാന നഗരങ്ങള്‍ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബ്രിടഷുകാര്‍ ഈ രാജ്യത്തെ മുഴുവന്‍ ഭരിച്ചത് കൊല്‍ക്കത്തയില്‍ നിന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രമുള്ളത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തുകൊണ്ടാണ് ഡെല്‍ഹിയില്‍ മാത്രം നടക്കുന്നത്. ഡെല്‍ഹിയില്‍ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്' മമത പറഞ്ഞു. 

ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു 4 തലസ്ഥാന നഗരങ്ങള്‍ വേണം: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഊഴമനുസരിച്ച് രാജ്യത്തെ വ്യത്യസ്ത നഗരങ്ങളില്‍ നടത്തണം. ഞങ്ങള്‍ വിഭാഗീയരല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഒരു പാര്‍ലമെന്റ് സമ്മേളനം പോലും തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കേരളത്തിലോ ഉത്തര്‍പ്രദേശിലോ മധ്യപ്രദേശിലോ നടക്കാത്തത്? ന്തുകൊണ്ട് ബംഗാളിലോ ഒഡിഷയിലോ നടക്കുന്നില്ല? 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് നടക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കേന്ദ്ര സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച മമത, പുതിയ പാര്‍ലമെന്റും പുതിയ വിമാനങ്ങളും വാങ്ങുന്ന നിങ്ങള്‍ എന്തുകൊണ്ട് നേതാജിക്കായി ഒരു സ്മാരകം പണികഴിപ്പിക്കുന്നില്ല എന്നും ചോദിച്ചു.

Keywords: News, National, India, Politics, Political Party, Government, Top-Headlines, India Should Have 4 Capitals On Rotational Basis: Mamata Banerjee

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia