city-gold-ad-for-blogger

അടുത്ത മിന്നലാക്രമണത്തിന് പാക്ക് ആണവശേഖരം തകര്‍ക്കാം; കരസേനയ്ക്ക് പിന്തുണയുമായി വ്യോമസേന മേധാവി

ന്യൂഡല്‍ഹി: (www.kasargodvartha.com 05.10.2017) അടുത്ത മിന്നലാക്രമണത്തിന് പാക്ക് ആണവശേഖരം തകര്‍ക്കാം. കരസേനയ്ക്ക് പിന്തുണയുമായി വ്യോമസേന മേധാവി
രംഗത്ത്. ഇന്ത്യന്‍ സേന ഏത് ആക്രമണവും നടത്താന്‍ സുസജ്ജമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വ്യോമസേന മേധാവിയുടെ നിലപാട്. വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണെന്ന് സേനാ മേധാവി മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു.

അടുത്ത മിന്നലാക്രമണത്തിന് പാക്ക് ആണവശേഖരം തകര്‍ക്കാം; കരസേനയ്ക്ക് പിന്തുണയുമായി വ്യോമസേന മേധാവി

അതേസമയം, ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്രം തീരുമാനിച്ചാല്‍ പാക്കിസ്ഥാന്റെ ആണവശേഖരം തന്നെ തകര്‍ക്കുമെന്ന മുന്നറിയിപ്പും ധനോവ നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനോടും, ചൈനയോടും ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്നാലും അത് ഇന്ത്യന്‍ സേനയ്ക്ക് ക്ഷീണം വരുത്തില്ലെന്ന് ധനോവ കൂട്ടിച്ചേര്‍ത്തു.

ദോക് ലാ മേഖലയില്‍ നിന്ന് ചൈനീസ് സേന ഇതുവരെ പിന്മാറിയിട്ടില്ലെന്നും, അവര്‍ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ധനോവ പറഞ്ഞു. ചൈനയെ നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ധനോവ കൂട്ടിച്ചേര്‍ത്തു. ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞമാസം പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, Pakistan, China, Army Attack, India ready to take on the challenge of a two-front war: Air Force Chief

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia