Recruitment | കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം: ഇന്ത്യ പോസ്റ്റ് ഓഫീസിൽ 98,083 ബമ്പർ ഒഴിവുകൾ; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, വിശദമായറിയാം
Nov 4, 2022, 10:20 IST
ന്യൂഡെൽഹി: (www.kasargodvartha.com) കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് രാജ്യത്തെ വിവിധ സർക്കിളുകളിലുമായി 98083 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇതിൽ 59099 ഒഴിവുകൾ പോസ്റ്റ്മാൻ റിക്രൂട്ട്‌മെന്റിനും 1445 ഗാർഡിനും ബാക്കിയുള്ളവ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ ഒഴിവുമാണ്. 10 അല്ലെങ്കിൽ 12 പാസായവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 22ന് വൈകീട്ട് ആറ് മണിവരെയാണ്.
ആകെ 98083
1. പോസ്റ്റ്മാൻ - 59099
2. മെയിൽ ഗാർഡ് - 1445
3. Multi-Tasking (MTS) - 37539
ഒഴിവുകൾ
ആകെ 98083
1. പോസ്റ്റ്മാൻ - 59099
2. മെയിൽ ഗാർഡ് - 1445
3. Multi-Tasking (MTS) - 37539
യോഗ്യത
പോസ്റ്റ്മാൻ: ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് ഉദ്യോഗാർത്ഥികൾ 10 അല്ലെങ്കിൽ 12 പാസായിരിക്കണം.
മെയിൽഗാർഡ്: ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് ഉദ്യോഗാർത്ഥികൾ 10 അല്ലെങ്കിൽ 12 പാസായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ ഉണ്ടായിരിക്കണം
MTS: ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് ഉദ്യോഗാർത്ഥികൾ 10 അല്ലെങ്കിൽ 12 പാസായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
പ്രായപരിധി
ഉദ്യോഗാർഥികളുടെ കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി 32 വയസ്സും ആയി നിശ്ചയിച്ചിട്ടുണ്ട്. ST/SC ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം, ഒബിസി 3 വർഷം, EWS - NA, PwD 10 വർഷം, PwD + OBC 13 വർഷം, PwD + SC/ST എന്നിവയ്ക്ക് 15 വർഷമാണ് പ്രായ ഇളവ്.
ശമ്പളം
33718 രൂപ മുതൽ 35370 രൂപ വരെ
അപേക്ഷാ ഫീസ്
പൊതുവിഭാഗം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾ, എസ്‌സി/എസ്‌ടി, പിഡബ്ല്യുഡി, ട്രാൻസ്‌വുമൺ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല.
എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്‌സൈറ്റായ www(dot)indiapost(dot)gov(dot)in സന്ദർശിക്കുക.
2. India Post Office Recruitment 2022 ഓൺലൈൻ ഫോമിൽ ക്ലിക്കുചെയ്യുക.
3. ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. തുടർന്ന് വെബ് ബ്രൗസറിലെ ഒരു പുതിയ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും; അപേക്ഷകർ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ആവശ്യമായ വിവരങ്ങൾ നൽകി submit ബട്ടൺ ക്ലിക്ക് ചെയ്യുക.
Keywords: New Delhi, India, News, Top-Headlines, Latest-News, National, Post Office, Recruitment, Vacancy, Job, Employees, India Post Office Recruitment 2022: Bumper vacancies announced; Check details here.