city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pollution-related deaths | 2019ല്‍ ലോകത്ത് ഏറ്റവുമധികം മലിനീകരണം മൂലമുള്ള മരണങ്ങള്‍ ഇന്‍ഡ്യയിലാണെന്ന് റിപോര്‍ട്

ന്യൂഡെല്‍ഹി: (www.kasargodvartha.com) വായു മലിനീകരണം കാരണം 2019 ല്‍ രാജ്യത്ത് 16 ലക്ഷം പേര്‍ മരിച്ചെന്ന് റിപോര്‍ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. മലിനീകരണവുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള മരണങ്ങളും രാജ്യത്ത് കൂടുതലാണ്(24ലക്ഷം). ഇതില്‍ വെള്ളം, ലെഡ്, തൊഴില്‍ സംബന്ധമായ മലിനീകരണം എന്നിവ ഉള്‍പെടുന്നുവെന്നും പഠനം പറയുന്നു.

മലിനീകരണവും ആരോഗ്യവും സംബന്ധിച്ച ലാന്‍സെറ്റ് കമിഷന്‍ റിമോര്‍ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ മരണകാരണം ഗാര്‍ഹിക വായു മലിനീകരണമാണ്.

ന്യൂഡെല്‍ഹിയും ഏറ്റവും മലിനമായ പല നഗരങ്ങളും സ്ഥിതി ചെയ്യുന്ന ഇന്‍ഡോ-ഗംഗാ സമതലത്തിലാണ് വായു മലിനീകരണം ഏറ്റവും രൂക്ഷമെന്നും പറയുന്നു. രാജ്യത്തെ അന്തരീക്ഷ മലിനീകരണ മരണങ്ങളുടെ ഏറ്റവും വലിയ കാരണം വീടുകളിലെ ബയോമാസ് കത്തിക്കുന്നതാണ്. പിന്നാലെ കല്‍കരി ജ്വലനവും വിള കത്തിക്കലും ആണെന്ന് പഠനം പറയുന്നു.

ജലമലിനീകരണം 0.5 മില്യനും തൊഴില്‍പരമായ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 0.16 ദശലക്ഷവും ലെഡ് എക്സ്പോഷര്‍ 0.23 ദശലക്ഷവും ഇന്‍ഡ്യക്കാരുടെ മരണത്തിന് കാരണമായതായി റിപോര്‍ട് വ്യക്തമാക്കുന്നു.

കടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ട മലിനീകരണ സ്രോതസുകളില്‍ നിന്നുള്ള മരണങ്ങളുടെ എണ്ണം (ഇന്‍ഡോര്‍ വായു മലിനീകരണം, ജലമലിനീകരണം പോലുള്ളവ) കുറഞ്ഞിട്ടുണ്ടെങ്കിലും, അന്തരീക്ഷ മലിനീകരണം, രാസ മലിനീകരണം തുടങ്ങിയ വ്യാവസായിക മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങള്‍ വര്‍ധിച്ചു.

ആഗോളതലത്തില്‍ ഒമ്പതു ദശലക്ഷം മരണങ്ങളാണ് മലിനീകരണം മൂലം ഉണ്ടായത്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും വായു മലിനീകരണം കാരണമാണ് . ( റിപോര്‍ട് പ്രകാരം. 6.67 ദശലക്ഷം)

പുറത്തെ വായു മലിനീകരണം 2019 ല്‍ 4.5 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായി. 2015 ല്‍ 4.2 ദശലക്ഷവും 2000 ല്‍ 2.9 ദശലക്ഷവും പേര്‍ മരിച്ചതായി ഗവേഷണ പ്രബന്ധം പറയുന്നു. 'വ്യാവസായിക പ്രക്രിയകളില്‍ നിന്നുള്ള വായു മലിനീകരണവും നഗരവല്‍കരണവും 2015 മുതല്‍ 2019 വരെ മരണനിരക്ക് ഏഴു ശതമാനം വര്‍ധിക്കാന്‍ കാരണമായി.'

ആംബിയന്റ് വായു മലിനീകരണം, ലെഡ് മലിനീകരണം, തൊഴില്‍പരമായ അപകടങ്ങളില്‍ നിന്നുള്ള മലിനീകരണം എന്നിവ കാരണം സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് മരിക്കുന്നതെന്ന് റിപോര്‍ട് പറയുന്നു. സ്ത്രീകളും കുട്ടികളും ജലമലിനീകരണം മൂലം മരിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ കൂടുതലാണ്.

ആഗോളതലത്തില്‍ രോഗത്തിനും അകാല മരണത്തിനുമുള്ള ഏറ്റവും വലിയ ഘടകങ്ങളിലൊന്നായി മലിനീകരണം തുടരുന്നുവെന്ന് പഠനം കാണിക്കുന്നു. യുദ്ധം, തീവ്രവാദം, മലേറിയ, എച് ഐ വി, ക്ഷയം, മയക്കുമരുന്ന്, മദ്യം എന്നിവയേക്കാള്‍ ആരോഗ്യത്തിന് മലിനീകരണത്തിന്റെ ആഘാതം കൂടുതലാണ്. കൂടാതെ മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം പുകവലി മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് തുല്യമാണ്.

റിപോര്‍ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലെന്നപോലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ലോകത്തിലെ പ്രദേശങ്ങളില്‍ പ്രശ്നം രൂക്ഷമാണ്. പരമ്പരാഗത മലിനീകരണം ഇന്‍ഡ്യയുടെ ജിഡിപിയുടെ ഒരു ശതമാനം സാമ്പത്തിക നഷ്ടമുണ്ടാക്കി.

മലിനീകരണവുമായി ബന്ധപ്പെട്ട ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന ഇന്‍ഡ്യ, മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് നിരീക്ഷണത്തിലും ആസൂത്രണത്തിലും ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. മലിനീകരണ സ്രോതസുകള്‍ ലഘൂകരിക്കാന്‍ ഉപകരണങ്ങളും നിയന്ത്രണ അധികാരങ്ങളും ഉണ്ട്.

എന്നാല്‍ മലിനീകരണ നിയന്ത്രണ ശ്രമങ്ങള്‍ നടപ്പാക്കുന്നതിനും രാജ്യത്ത് ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനും കേന്ദ്രീകൃത സംവിധാനമില്ല. രാജ്യത്തെ മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മുകളിലാണ്. (93%)

കടപ്പാട്: ഷൗരഭ് ഗുപ്ത, ഡൗണ്‍ ടു എര്‍ത്

 Pollution-related deaths | 2019ല്‍ ലോകത്ത് ഏറ്റവുമധികം മലിനീകരണം മൂലമുള്ള മരണങ്ങള്‍ ഇന്‍ഡ്യയിലാണെന്ന് റിപോര്‍ട്


Keywords: India had world's highest pollution-related deaths in 2019: Report, New Delhi, News, Top-Headlines, Dead, Report, Environment, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia