രാജ്യത്ത് 2 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്‌സിന് അനുമതി
ന്യൂഡെല്‍ഹി: (www.kasargodvartha.com 12.10.2021) രാജ്യത്ത് രണ്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്‌സിന് അനുമതി. രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി. വാക്സിന് അനുമതി ലഭിച്ച കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് റിപോര്‍ട് ചെയ്തത്.
കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ (ഡി സി ജി ഐ) അനുമതി നല്‍കിയത്. ഇതോടെ ചെറിയ കുട്ടികള്‍ക്ക് നല്‍കാവുന്ന ആദ്യ കോവിഡ് പ്രതിരോധ വാക്‌സിനാകും കോവാക്‌സിന്.
സൈഡസ് കാഡില വാക്‌സിന്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ വിതരണം ആദ്യം ആരംഭിക്കുന്ന വാക്‌സിനാകും കോവാക്‌സിന്‍. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തേ സൈഡസ് കാഡിലയുടെ സൈകോവ് -ഡി വാക്‌സിന് അനുമതി നല്‍കിയിരുന്നു. 12 വയസിന് മുകളിലുള്ളവര്‍ക്കാണ് സൈകോവ് -ഡി നല്‍കുക.
രണ്ടുവയസുമുതല്‍ 18 വയസുവരെയുള്ളവരിലായിരുന്നു കോവാക്‌സിന്‍ പരീക്ഷണം. കുട്ടികളില്‍ കോവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
Keywords: News, National, India, New Delhi, COVID-19, Vaccinations, Children, Top-Headlines, Health, India gets second COVID-19 vaccine for children as nod for Covaxin for all above 2 years of age