73-ാം റിപബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിച്ചു, പരേഡ് കാണാന്‍ അനുമതി ലഭിച്ചത് 24,000 പേര്‍ക്ക്
Jan 26, 2022, 10:18 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 26.01.2022) 73ാം റിപബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. രാവിലെ 10 മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. 10.30 മണിയോടെ രാജ് പഥില്‍ പരേഡ് തുടങ്ങും. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ വിശിഷ്ടാതിഥി ഉണ്ടാവില്ല.
ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. 24,000 പേര്‍ക്കാണ് പരേഡ് കാണാന്‍ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റും നടക്കും.
ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. 24,000 പേര്‍ക്കാണ് പരേഡ് കാണാന്‍ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റും നടക്കും.
സംസ്ഥാനത്തെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിച്ചു. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.
Keywords: News, New Delhi, National, Top-Headlines, Republic day celebrations, Parade, COVID-19, India celebrates 73rd Republic Day today.
Keywords: News, New Delhi, National, Top-Headlines, Republic day celebrations, Parade, COVID-19, India celebrates 73rd Republic Day today.