Raid | ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന; ഫോണുകള്‍ പിടിച്ചെടുത്തു
Feb 14, 2023, 13:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം പരിശോധന തുടരുകയാണ്. ഗുജറാത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.
'ഇന്‍ഡ്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി വന്‍ വിവാദങ്ങള്‍ക്ക് നയിച്ചിരുന്നു. ഗുജറാത് വംശഹത്യയില്‍ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഡോക്യുമെന്ററി. ഇതേത്തുടര്‍ന്ന് ഹിന്ദുത്വ കേന്ദ്രങ്ങള്‍ ബിബിസിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി പരിശോധന.
Keywords: New Delhi, News, National, Raid, BBC, Office, Mobile, Mobile Phone, Income Tax officials conducts searches at BBC office in Delhi and Mumbai.