വിവാഹാഘോഷത്തിനിടെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളും ഉള്‍പെടെ 13 പേര്‍ മരിച്ച സംഭവം; കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ്
Feb 17, 2022, 12:10 IST
ലക്‌നൗ: (www.kasargodvartha.com 17.02.2022) ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ ജില്ലയില്‍ വിവാഹാഘോഷത്തിനിടെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളും ഉള്‍പെടെ 13 പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമെന്നു ഗോരഖ്പുര്‍ മേഖല എഡിജി അഖില്‍ കുമാര്‍ പറഞ്ഞു. വിവാഹത്തലേന്നു വീട്ടിലെ ഹല്‍ദി ആഘോഷത്തിനിടെയാണ് അപകടം. സ്ത്രീകളും കുട്ടികളമടങ്ങുന്ന സംഘം കിണര്‍ മൂടിയിരുന്ന സ്ലാബിനു മുകളിലാണ് ഇരുന്നിരുന്നത്. അമിതഭാരം മൂലം സ്ലാബ് തകര്‍ന്ന് എല്ലാവരും കിണറ്റില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പെടെ സംഭവത്തില്‍ അനുശോചിച്ചിരുന്നു.
Keywords: In UP Wedding Tragedy, Women, Children Among 13 Dead After Fall Into Well, News, Top-Headlines, Dead, Accidental Death, Marriage, National.