Union Budget | മൂന്നാം മോദി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വില കൂടുന്നവയും കുറയുന്നവയും അറിയാം
പിവിസി, ഫ് ളക്‌സ് ബാനറുകള്‍ക്ക് തീരുവ കൂട്ടി
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല
ന്യൂഡെല്‍ഹി: (KasargodVartha) മൂന്നാം മോദി സര്‍കാരിന്റെ (Modi Govt) ആദ്യ സമ്പൂര്‍ണ ബജറ്റില്‍ (Budget) കസ്റ്റംസ് ഡ്യൂടിയില്‍ (Customs duty ) ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman) ഇളവുകള്‍ (Reduction) പ്രഖ്യാപിച്ചതോടെ വില കുറയുന്നവയിലും കൂടുന്നവയിലും ഏതൊക്കെ വിഭാഗങ്ങള്‍ ഉള്‍പെടുന്നുവെന്ന് അറിയാം. കാന്‍സര്‍ മരുന്നുകള്‍ (Cancer Medicine) , മൊബൈല്‍ ഫോണ്‍ (Mobile Phone) , മൊബൈല്‍ ചാര്‍ജര്‍ Mobile Charger) എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്.
ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. തുകല്‍, തുണി, എക്‌സ്‌റേ ട്യൂബുകള്‍ എന്നിവയ്ക്കും വില കുറയും.
വില കുറയുന്നവ
സ്വര്‍ണം, വെള്ളി
കാന്‍സറിനുള്ള 3 മരുന്നുകള്‍
മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, മൊബൈല്‍ ഘടകങ്ങള്‍
തുകല്‍, തുണി
എക്‌സ്‌റേ ട്യൂബുകള്‍
25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കി
അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
മത്സ്യമേഖലയില്‍ നികുതിയിളവ്
വില കൂടുന്നവ
പിവിസി, ഫ് ളക്‌സ് ബാനറുകള്‍ക്ക് തീരുവ കൂട്ടി (10% 25%)
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല