city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shot Dead | കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; 'കൗമാരക്കാരൻ സ്വയം വെടിവെച്ച് മരിച്ചു'; സംഭവത്തിന് മുമ്പ് 3 സ്റ്റാറ്റസുകൾ!

ജയ്പൂർ: (www.kasargodvartha.com) കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന് രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ 17കാരൻ സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. യാഷ് വ്യാസ് എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മഹാത്മാഗാന്ധി ആശുപത്രി സമുച്ചയത്തിൽ നടന്ന സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. യുവാവ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് റോഡിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. അവശ നിലയിൽ കണ്ട യാഷ് വ്യാസിനെ വഴിയാത്രക്കാരായ ചിലരാണ് ആശുപത്രിക്കുള്ളിൽ എത്തിച്ചതെന്ന് സർക്കിൾ ഓഫീസർ (ഭിൽവാര സിറ്റി) നരേന്ദ്ര ദയ്മ പറഞ്ഞു.
          
Shot Dead | കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; 'കൗമാരക്കാരൻ സ്വയം വെടിവെച്ച് മരിച്ചു'; സംഭവത്തിന് മുമ്പ് 3 സ്റ്റാറ്റസുകൾ!


പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പൂരിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാസും പെൺകുട്ടിയും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഒരു പെൺകുട്ടിയെ പ്രണയിക്കുന്ന കാര്യം യാഷ് തങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാൽ പ്രായപൂർത്തിയാകാത്തതിനാലും പതിനൊന്നാം ക്ലാസിൽ പഠിക്കുന്നതിനാലും ശാസിക്കുകയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.

'എവിടെ നിന്നാണ് യാഷിന് പിസ്റ്റൾ കിട്ടിയതെന്ന് വ്യക്തമല്ല. വെടിയുതിർക്കുന്നതിന് മുമ്പ്, യാഷ് സാമൂഹ്യ മാധ്യമത്തിൽ മൂന്ന് സ്റ്റാറ്റസുകൾ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒന്ന് അമ്മയ്ക്കുള്ളതായിരുന്നു, 'ഇത് എന്റെ അവസാന ആഗ്രഹമാണ്, അടുത്ത ജന്മത്തിലും ഞാൻ നിങ്ങളുടെ മകനായിരിക്കണം. ഒരു പെൺകുട്ടിയെയും പ്രണയിക്കരുത്. അമ്മയെ സ്നേഹിക്കുന്നു, ക്ഷമിക്കണം', അതിൽ ഇങ്ങനെ കുറിച്ചിരുന്നു.

രണ്ടാമത്തെ സ്റ്റാറ്റസ് സുഹൃത്തുക്കൾക്കുള്ളതായിരുന്നു, അതിൽ എല്ലാ സുഹൃത്തുക്കളെയും സ്നേഹിക്കുന്നുവെന്നും അടുത്ത ജന്മത്തിലും നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കളെ കിട്ടുമെന്നും എഴുതിയിരുന്നു. അവസാനത്തെയും മൂന്നാമത്തെയും സ്റ്റാറ്റസ് കാമുകിക്കുള്ളതായിരുന്നു. 'ഒരിക്കലും മറക്കില്ല. നീയില്ലാതെ ജീവിക്കാൻ കഴിയില്ല, മറ്റാരുമൊത്ത് ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്' എന്നാണ് അതിൽ കുറിച്ചിരുന്നത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകി', പൊലീസ് പറഞ്ഞു.

Keywords: In Rajasthan's Bhilwara, 17-year-old Shoots Self After Girlfriend Marries Someone Else, National,news,Top-Headlines,Rajasthan,Death,Police,Investigation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia