city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒഡിഷയില്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് പോലീസ്

ഭുവനേശ്വര്‍:  (www.kvartha.com 31.03.2017) ഒഡിഷയില്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് പോലീസ്. വ്യാഴാഴ്ച രാത്രി റെയില്‍വേ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ ശേഷം സ്‌ഫോടനം നടത്തുകയും പിന്നീട് ഇവരെ വിട്ടയക്കുകയുമാണുണ്ടായത്.

അക്രമികളുടെ കൈയിലുണ്ടായിരുന്ന പോസ്റ്ററുകളും ദൊയ്ക്കലും മറ്റും സ്‌റ്റേഷനില്‍ ഉപേക്ഷിച്ചാണ് ഇവര്‍ മടങ്ങിയത്. മോദി സര്‍ക്കാരിന്റെയും നവീന്‍ പട് നായിക്ക് സര്‍ക്കാരിന്റെയും നയങ്ങളെ എതിര്‍ക്കുന്നതും പ്രതിഷേധം രേഖപ്പെടുത്തുന്ന രീതിയിലുള്ളതുമായ പോസ്റ്ററുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ട്.

ഒഡിഷയില്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് പോലീസ്


ഒരു സംഘം ആയുധധാരികള്‍ വന്ന് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ ബോംബിടുകയും മറ്റൊരു സംഘം സ്‌റ്റേഷനിലെത്തിയ ഗുഡ്‌സ് ട്രെയിന്‍ തടഞ്ഞുനിര്‍ത്തി എന്‍ജിന്‍ തകര്‍ക്കുകയുമായി
രുന്നുവെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ എസ് കെ പരീദ വ്യക്തമാക്കി.

ഏപ്രില്‍ 15, 16 തീയതികളില്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഷ സന്ദര്‍ശിക്കാനിരിക്കെയാണ് ഇങ്ങനെയൊരു ആക്രമണം.

Keywords:  In protest against PM’s proposed visit, Maoists attack Odisha railway station,Odisha, Explosion, Maoist, Posters, Prime Minister, Building, Bomb, Goods Train. April.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia