Jharkhand Crisis | ജാര്‍ഖണ്ഡില്‍ താമരകൃഷി വിജയിക്കുമോ? യുപിഎ എംഎല്‍എമാര്‍ റിസോര്‍ടിലേക്ക്
Aug 27, 2022, 17:33 IST
റാഞ്ചി: (www.kasargodvartha.com) ജാര്‍ഖണ്ഡില്‍ 'ഓപറേഷന്‍ താമര' വിരിയിക്കാനുള്ള ബിജെപിയുടെ നീക്കം മുന്നില്‍ കണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ടിയായ ജെഎംഎമിലേയും സഖ്യ കക്ഷിയായ കോണ്‍ഗ്രസിലേയും എംഎല്‍മാരെ റിസോര്‍ടിലേക്ക് മാറ്റി. ഭരണം പിടിക്കാനായി ബിജെപി കുതിരക്കച്ചവടം നടത്തുന്നത് തടയാനാണ് മൂന്നു ബസുകളിലായി ചത്തീഡ്ഗണ്ഡിലെ റിസോര്‍ടിലേക്ക് എംഎല്‍എമാരെ കൊണ്ടുപോയതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ഖനനകേസില്‍ കുറ്റക്കാരനായ ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്ന നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ സോറന്‍ മുഖ്യമന്ത്രി പദവിയും ഒഴിഞ്ഞേക്കും. സോറന്റെ നിയമസഭാംഗത്വം റദ്ദാക്കിയാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ ജാര്‍ഖണ്ഡില്‍ അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Keywords: Latest-News, National, Top-Headlines, Crisis, Politics, Political Party, BJP, Jharkhand Crisis, In Jharkhand Crisis, Team Soren's MLAs On The Move On Buses.
< !- START disable copy paste -->