ദന്തേശ്വരി ഫൈറ്റേഴ്‌സ്: മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും
May 13, 2019, 13:23 IST
ബസ്തര്‍: (www.kasargodvartha.com 13.05.2019) മാവോയിസ്റ്റുകളെ നേരിടാന്‍ വനിതാ കമാന്‍ഡോകളുമായി പോലീസ് വകുപ്പ്. ഛത്തീസ്ഗഡിലാണ് മാവോയിസ്റ്റുകളെ നേരിടാന്‍ ദന്തേശ്വരി ഫൈറ്റേഴ്‌സ് എന്ന പേരില്‍ വനിതാ കമാന്‍ഡോകളെ സജ്ജമാക്കിയത്. 30 അംഗ വനിതാ സംഘത്തെ ദന്തേവാഡ ബസ്തര്‍ മേഖലയിലാണ് നിയോഗിച്ചിരിക്കുന്നത്.
പോലീസിനും സൈന്യത്തിനുമൊപ്പമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ്വരി നന്ദ് പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കിയ കമാന്‍ഡോകളെയാണ് സജ്ജമാക്കിയിരിക്കുന്നത്.
ദന്തേവാഡ ബസ്തര്‍ മേഖലകളിലെ മാവോയിസ്റ്റ് അംഗങ്ങളില്‍ അധികവും വനിതകളാണ്. ഇവരെ കീഴ്‌പ്പെടുത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, Woman, Police, Training, Army, In a first, all-women anti-Naxal commando unit deployed in Bastar, Dantewada.
Keywords: National, news, Woman, Police, Training, Army, In a first, all-women anti-Naxal commando unit deployed in Bastar, Dantewada.