ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
● അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
● ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.
● അക്രമികൾ പതിയിരുന്ന് ട്രക്കിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു.
ന്യൂഡെല്‍ഹി: (KasargodVartha) ഇംഫാലിന്റെ സമീപ പ്രദേശത്തുള്ള നംബോൾ മേഖലയിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ശ്യാം ഗുരുങ് (ഈസ്റ്റ് ഖാസി ഹിൽസ്, മേഘാലയ), രഞ്ജിത് സിംഗ് കശ്യപ് (ബസ്തര്‍, ഛത്തീസ്ഗഡ്) എന്നിവരാണ് മരിച്ചത്.
ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
അക്രമികൾ പതിയിരുന്ന് ട്രക്കിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സൈനികർ തിരിച്ചടിച്ചോ എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പരിക്കേറ്റവരെ ആശുപത്രിയിലാക്കി
സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റ ജവാന്മാരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Two jawans martyred in an attack on an Assam Rifles truck.
#AssamRifles #Imphal #Manipur #Martyred #IndianArmy #Attack






