'ഞാൻ എന്നെത്തന്നെ ഗുസ്തിക്ക് സമർപിച്ചതാണ്, ഇപ്പോൾ ഗുസ്തി നിർത്തിയാലോ എന്ന് ചിന്തിക്കുന്നു'; വിനേഷ് ഫോഗട്
Aug 14, 2021, 11:32 IST
ന്യൂഡെൽഹി: (www.kasargodvartha.com 14.08.2021) താൻ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലാണെന്നും ഗുസ്തി നിർത്തിയാലോ എന്ന് ചിന്തിച്ചുപോകുന്നുവെന്നും ഇൻഡ്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്. 2019ൽ സ്പെയിനിൽ വച്ചു തനിക്ക് വിഷാദരോഗം സ്ഥിരീകരിച്ചുവെന്നും ഏറെക്കാലം ഉറങ്ങാൻ സാധിച്ചിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ താരം വെളിപ്പെടുത്തി.
ടോക്യോ ഒളിംപിക്സിനിടെ അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടി ദേശീയ ഗുസ്തി ഫെഡറേഷൻ വിനേഷിനെ സസ്പെൻഡ് ചെയ്തിരുന്നു.
താരത്തിന്റെ വാക്കുകൾ:
ടോക്യോ ഒളിംപിക്സിനിടെ അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടി ദേശീയ ഗുസ്തി ഫെഡറേഷൻ വിനേഷിനെ സസ്പെൻഡ് ചെയ്തിരുന്നു.
താരത്തിന്റെ വാക്കുകൾ:
‘ഞാൻ എന്നെത്തന്നെ ഗുസ്തിക്ക് വേണ്ടി സമർപിച്ചതാണ്. ഇപ്പോൾ ഗുസ്തി നിർത്തിയാലോ എന്നു പോലും ചിന്തിച്ചു പോവുകയാണ്. എന്നാൽ, അതു ചെയ്താൽ പൊരുതാതെ കീഴടങ്ങുന്നത് പോലെയാകും. പുറത്തുനിന്നുള്ള പലരും എന്റെ വിധിയെഴുതിക്കഴിഞ്ഞു. എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്. ഒരു മെഡൽ നഷ്ടത്തോടെ അവർ എനിക്കെതിരെ നിരന്തരം വിമർശനങ്ങൾ അഴിച്ചുവിടുകയാണ്.
‘കൂടെയുള്ള താരങ്ങൾ എന്തു പറ്റിയെന്ന് ചോദിക്കില്ല. കുറ്റപ്പെടുത്തലാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എല്ലാ താരങ്ങളെയും പോലെ ഒളിംപിക് വേദിയിൽ കടുത്ത സമ്മർദത്തിലൂടെയാണ് ഞാനും കടന്നുപോയത്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഞാനൊരിക്കലും സമ്മർദം കൊണ്ടു തോറ്റുപോയിട്ടില്ല.
നമ്മൾ സിമോൺ ബൈൽസിനെ ആഘോഷിക്കുന്നു. ഞാൻ തയാറല്ലെന്ന് ഇവിടെപ്പറഞ്ഞാൽ അവസ്ഥയെന്താകും. ഞാൻ മത്സരരംഗത്തേക്ക് ഇനി ചിലപ്പോൾ മടങ്ങിവന്നേക്കില്ല. എന്റെ ശരീരം തളർന്നിട്ടില്ല. എന്നാൽ, മനസാകെ തളർന്നിരിക്കുന്നു’
ഇൻഡ്യൻ സംഘത്തോടൊപ്പം യാത്ര ചെയ്തില്ല, ഒളിംപിക്സ് വിലേജിൽ തങ്ങാനും മറ്റു താരങ്ങൾക്കൊപ്പം പരിശീലനം നടത്താനും വിസമ്മതിച്ചു, സംഘത്തിന്റെ ഔദ്യോഗിക സ്പോൺസറുടെ ലോഗോ ജഴ്സിയിൽ ധരിച്ചില്ല എന്നീ കാരണങ്ങൾ ചുമത്തിയാണ് വിനേഷിനെ സസ്പെൻഡ് ചെയ്തത്.

Keywords: News, New Delhi, Sports, Olympics-Games-2021, National, India, Vinesh Phogat, 'I'm Truly Broken': Vinesh Phogat Unsure Of Returning To Wrestling.
< !- START disable copy paste -->