ഇഗ്നോയിലെ കോഴ്‌സുകളുടെ അപേക്ഷാ തീയതി ഒക്ടോബര്‍ 25 വരെ നീട്ടി
ന്യൂഡെല്‍ഹി: (www.kasargodvartha.com 19.10.2020) ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ (ഇഗ്‌നോ) ജൂലൈ 2020 സെഷനിലേക്കുള്ള വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയ്യതി ഒക്ടോബര്‍ 25 വരെ നീട്ടി. പ്രവേശത്തിനും റീ-രജിസ്ട്രേഷനുമായി ഒക്ടോബര്‍ 25 വരെ സമയം നീട്ടിയിട്ടുണ്ട്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ignou.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഇതിന് മുമ്പ് സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.
കോവിഡ് ന്റെ വ്യാപനത്തെ തുടര്‍ന്ന് പല പരീക്ഷകളുടെയും ഫലം വൈകുന്നത് കണക്കാക്കിയാണ് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടിവച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്, സെമസ്റ്റര്‍ കോഴ്സുകള്‍ക്ക് ഇത് ബാധകമല്ല. എംപി, എംപിബി, പിജിഡിഎംഎം, പിജിഡിഎഫ്എം, പിജിഡിഎച്ച്ആര്‍എം, പിജിഡിഒഎം, പിജിഡിഎഫ്എംപി, ഡിബിപിഒഎഫ്എ, പിജിഡിഐഎസ്, എംസിഎ, ബിസിഎ തുടങ്ങിയ കോഴ്സുകളിലേക്കും ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്, അവെയര്‍നെസ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാനുള്ള സമയം നീട്ടിയിട്ടില്ല.
Keywords: New Delhi, News, National, Top-Headlines, IGNOU, Education, Application, IGNOU registration deadline extended to October 25