പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രണ്ട് സുഹൃത്തുക്കളുണ്ടെന്നും, അവള്‍ അവരോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പെടാറുണ്ടെന്നും പ്രതി; അത് പീഡനത്തിന് ന്യായീകരണമാകില്ലെന്ന് കോടതി
Sep 26, 2017, 22:32 IST
മുംബൈ: (www.kasargodvartha.com 26.09.2017) പ്രായപൂര്‍ത്തിയാകാത്ത അനന്തരവളെ നിരന്തരം പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിന്റെ ശിക്ഷാ വിധിക്കെതിരെയുള്ള അപ്പീല്‍ ബോംബെ ഹൈക്കോടതി തള്ളി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രണ്ട് ആണ്‍ സുഹൃത്തുക്കളുണ്ടെന്നും അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടാറുണ്ടെന്നും പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കാരണത്താല്‍ ആര്‍ക്കും ആരെയും പീഡിപ്പിക്കാമോയെന്നായിരുന്നു ജസ്റ്റിസ് എ എം ബദറിന്റെ മറുചോദ്യം.
ആണ്‍സുഹൃത്തുക്കളുമായി ശാരീരിക ബന്ധം ഉണ്ടെങ്കില്‍ത്തന്നെ അത് അന്യ പുരുഷന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനു ന്യായീകരണമല്ല. മാത്രമല്ല സംഭവം നടക്കുമ്പോള്‍ ഇരയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുമില്ലെന്നും ജസ്റ്റിസ് എ എം ബദര്‍ വ്യക്തമാക്കി.
നാസിക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതി തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് യുവാവിനെ 2016ല്‍ ആണ് പോക്‌സോ നിയമപ്രകാരം 10 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mumbai, Molestation, News, Top-Headlines, Accuse, Court, National.