സ്ലീപ്പര്‍ യാത്രക്ക് ഫോട്ടോയുളള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
Nov 30, 2012, 11:14 IST
ന്യൂഡല്‍ഹി: ട്രെയിനിലെ സ്ലിപ്പര്‍ ക്ലാസ്സ് യാത്രക്ക് ശനിയാഴ്ച മുതല്‍ ഫോട്ടോയോടു കൂടിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ടിക്കറ്റ് ദുരുപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് റെയില്‍ മന്ത്രാലയത്തിന്റെ ഈ നടപടി.
വ്യാജപേരുകളില്‍ എജന്‍സികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഒരാളുടെ പേരില്‍ മറ്റൊരാള്‍ യാത്ര ചെയ്യുന്നതും കൂടിവരുന്ന സാഹചര്യത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. സ്‌റ്റേഷനില്‍ നിന്നും നേരിട്ട് എടുക്കുന്ന ടിക്കറ്റിനും ഇന്റര്‍നെറ്റ് മുഖേന എടുക്കുന്ന ടിക്കറ്റിനും ഇത് ബാധകമാണ്
തത്കാല്‍ ടിക്കറ്റ് ഉള്ളവരും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. വോട്ടേഴ്‌സ് ഐ.ഡി., പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് എന്നിവ ഉപയോഗിക്കാം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഐ.ഡി. കാര്‍ഡ് മതിയാകും. ആധാര്‍ കാര്‍ഡുകളും ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോയോടുകൂടിയ പാസ്ബുക്കുകളും ഉപയോഗിക്കാം.
Keywords: Train, Aadhar Card, Photo, Ticket, Railway, Students, Bank, New Delhi, India.