city-gold-ad-for-blogger

ആവേശമായി മുംബൈ ഹാഫ് മാരത്തോണ്‍

മുംബൈ: (www.kasargodvartha.com 21.08.2017) ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് മുംബൈ ഹാഫ് മാരത്തോണ്‍ രണ്ടാം പതിപ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നിന്ന് ആരംഭിച്ച മാരത്തോണില്‍ വിവിധ വിഭാഗങ്ങളിലായി 15,000ല്‍ അധികം പേര്‍ പങ്കെടുത്തു. ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഹാഫ് മാരത്തോണ്‍ വലിയൊരു വിജയമാണ്.

ആവേശമായി മുംബൈ ഹാഫ് മാരത്തോണ്‍

കഴിഞ്ഞ വര്‍ഷത്തേത് മനോഹരമായ അനുഭവമായിരുന്നു. 2017 മികവുറ്റതായിരിക്കും എന്ന് ഞാന്‍ അന്ന് തന്നെ പങ്കെടുത്തവരോട് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പങ്കാളിത്തവും വിജയവുമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ ആരോഗ്യപരമായ ജീവിതശൈലി പിന്‍തുടരുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട ജീവിതശൈലി പുലര്‍ത്തുന്ന ആരോഗ്യവാന്മാരായ ജനങ്ങളെ കാണാന്‍ സാധിക്കും. ശരിയായ ഫിറ്റ്‌നസിലൂടെ സ്ഥിരതയും മെച്ചപ്പെട്ട ഫലവും നേടാന്‍ സാധിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് മുംബൈ ഹാഫ് മാരത്തോണ്‍ രണ്ടാം പതിപ്പും വിജയകരമായി പര്യവസാനച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. നല്ല കാലാവസ്ഥയും മത്സരാര്‍ത്ഥികളുടെ അതിതാല്‍പര്യവും അവിശ്വസനീയമായിരുന്നു. 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ ഫിറ്റ്‌നസിന് പ്രധാന്യം നല്‍കി പല വിഭാഗങ്ങളിലും മത്സരിച്ചു. ഈ വര്‍ഷത്തെ ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത് എന്ന് ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സി ഇ ഒ വിഗ്‌നേഷ് ഷഹാനെ പറഞ്ഞു.

ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഹാഫ് മാരത്തോണ്‍ രണ്ടാം എഡിഷനില്‍ പുരുഷ വിഭാഗത്തില്‍ ദന്യഹേഷ്വര്‍ ഒന്നാം സ്ഥാനവും ജഗ്മല്‍ രാമചന്ദര്‍ രണ്ടാം സ്ഥാനവും നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ അമിത് ഒന്നും പ്രമോദ് കുമാര്‍ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ആരതി ഒന്നാം സ്ഥാനവും അനിത റാണി രണ്ടാം നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ ഗീത വാത്ഗുര്‍ ഒന്നും ചന്ദ്രവതി രാജ്വാടെ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആവേശമായി മുംബൈ ഹാഫ് മാരത്തോണ്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mumbai, Sports, Inauguration, National, Flag-off, Top-Headlines, News, Half Marathon, IDBI Federal Life Insurance Mumbai Half Marathon successful.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia